റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പ്രതിദിന കണക്കിൽ രോഗമുക്തരെക്കാൾ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത് തുടരുന്നു. 213 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 188 പേർ കോവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ മരിച്ചു.
ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 365988 ഉം രോഗമുക്തരുടെ എണ്ണം 357525 ഉം ആയി. ആകെ മരണസംഖ്യ 6346 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2117 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 322 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 88, കിഴക്കൻ പ്രവിശ്യ 54, മക്ക 37, മദീന 10, ഹാഇൽ 6, വടക്കൻ അതിർത്തിമേഖല 5, തബൂക്ക് 3, അസീർ 3, നജ്റാൻ 3, ജീസാൻ 2, അൽജൗഫ് 1, ഖസീം 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.