എ​വ​റ​സ്റ്റ് മ​ദീ​ന ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

എ​വ​റ​സ്റ്റ് മ​ദീ​ന ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

മ​ദീ​ന: എ​വ​റ​സ്റ്റ് മ​ദീ​ന ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹി​ജ​റ റോ​ഡി​ലു​ള്ള ഇ​സ്ത​റാ​ഹ സ​ഹാ​ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ശ​രീ​ഫ് കാ​സ​ർ​കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ജീ​ബ് കോ​ത​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദീ​ന​യി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.


അ​ൽ​മ​നാ​ർ ഇ​ന്റ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ​ലി മാ​സ്റ്റ​ർ സ്വാ​ത​ന്ത്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ആ​തു​ര​സേ​വ​ന രം​ഗ​ത്ത് സ്തു​ത്യ​ര്‍ഹ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വെ​ച്ച് ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ന​ഴ്‌​സു​മാ​രാ​യ ന​ഫീ​സ, റ​ഷീ​ദ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ചെ​റി​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ഗ​ഫൂ​ർ പ​ട്ടാ​മ്പി, മു​നീ​ർ പ​ടി​ക്ക​ൽ, ഹ​ഫ്സു റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​റാ​ജ് പ​റ​വൂ​ർ സ്വാ​ഗ​ത​വും ഷാ​നി​ജ് തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. നി​സാം പൂ​വ്വ​ൻ​മൂ​ട്ടി​ൽ, മു​നീ​ർ ആ​ല​പ്പു​ഴ, ഷു​ക്കൂ​ർ ആ​ല​പ്പു​ഴ, നൗ​ഫ​ൽ ക​ലൂ​ർ, അ​ഖി​ൽ ക​രീം, ഷാ​ന​വാ​സ് കോ​ത​മം​ഗ​ലം, അ​ജീ​ന മു​ജീ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Everest Madinah Family Association Independence Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.