സൗദിയുടെ പ്രതിദിന എണ്ണയുൽപാദനം വെട്ടികുറയ്​ക്കൽ മൂന്നുമാസത്തേക്ക്​ കൂടി നീട്ടി

യാംബു: സൗദി ​അറേബ്യയുടെ എണ്ണയുൽപാദനം പ്രതിദിനം അധികമായി 10 ലക്ഷം ബാരൽ കൂടി വെട്ടികുറയ്​ക്കുന്ന തീരുമാനം ഈ വർഷാവസാനം വരെ തുടരുമെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. ഊർജ വില കൂട്ടാൻ വിപണിയിൽ ഡിമാൻഡുണ്ടാക്കാനാണ്​ ജൂലൈയിൽ ആരംഭിച്ച​ ഈ അധിക വെട്ടികുറയ്​ക്കൽ നടപടി. ഇതോടെ നവംബറിൽ എണ്ണയുൽപാദനം ഏകദേശം പ്രതിദിനം 90 ലക്ഷം ബാരൽ ആയിരിക്കും.

ഈ വർഷം ഏപ്രിൽ മുതൽ അടുത്ത വർഷം ഡിസംബർ വരെ നിലവിൽ നടപ്പാകുന്ന അഞ്ച്​ ലക്ഷം ബാരൽ പ്രതിദിനം വെട്ടിക്കുറയ്ക്കലിന്​​ പുറമെയാണ്​ ഈ വർഷം ജൂലൈയിൽ തുടങ്ങി ഡിസംബർ വരെ നീട്ടിയ 10 ലക്ഷം ബാരൽ പ്രതിദിനം കുറവ് വരുത്തുന്ന തീരുമാനം. ഇതോടെ പ്രതിദിന ഉദ്​പാദനത്തിൽ മൊത്തം 15 ലക്ഷം ബാരലാണ് കുറയുന്നത്​​.

എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ അധിക സ്വമേധയാ ഇളവ് വരുത്തൽ നടപടിയെന്ന്​ മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

സൗദിയും മറ്റ്​ ഒപെക് രാജ്യങ്ങളും തമ്മിലുള്ള ഏകോപനം ആഗോള എണ്ണ വില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും വിജയിച്ചതായി സൗദി ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ വ്യക്തമാക്കി. സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള അന്താരാഷ്​ട്ര സംഘടനയായ ഒ.ഇ.സി.ഡിയിൽ അംഗങ്ങളല്ലാത്ത ഇതര രാജ്യങ്ങളുടെ വിഹിതമായിരിക്കും 2023 ലെ വളർച്ചയുടെ ഏറ്റവും വലിയ ശതമാനമായി കണക്കാക്കുക. ഒപെക് കരാറുകളും നിർദേശങ്ങളും എണ്ണ വിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിനും എണ്ണയുടെ ആഗോള ആവശ്യം ക്രമേണ വീണ്ടെടുക്കുന്നതിനൊപ്പം വിതരണം സന്തുലിതമാക്കുന്നതിനും സഹായിച്ചതായും ഈ മേഖലയിലെ വിദഗ്‌ധർ വിലയിരുത്തുന്നു.

എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് സൗദിയുടെ സ്വമേധയാ എണ്ണ വെട്ടിക്കുറയ്​ക്കൽ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യ ജൂലൈയിൽ അധിക വെട്ടിക്കുറയ്​ക്കൽ നടപടി ആദ്യം നടപ്പാക്കുകയും പിന്നീട് ഇത് മാസാടിസ്ഥാനത്തിൽ നീട്ടുകയും ചെയ്തു.

Tags:    
News Summary - Saudi Arabia has extended daily oil production cut for another three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.