ജുബൈൽ: ആഗോളതലത്തിൽ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ മൂന്നുലക്ഷം ഡോളർ സംഭാവന ചെയ്തു. ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മൂന്ന് ലക്ഷം ഡോളറിന്റെ ചെക്ക് സഭയിലെ സൗദി പ്രതിനിധി അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ-വാസൽ യു.എൻ തീവ്രവാദ വിരുദ്ധ വിഭാഗം അണ്ടർ സെക്രട്ടറി വ്ലാദിമിർ വോർങ്കോവിന് കൈമാറി.
തീവ്രവാദത്തെയും ഭീകരതയെയും നേരിടാൻ യു.എൻ ഭീകരവിരുദ്ധ ഓഫിസ് വഹിക്കുന്ന പങ്കിനെ അൽ-വാസൽ അഭിനന്ദിച്ചു. പ്രാദേശികമായും അന്തർദേശീയമായും ഈ പ്രതിഭാസത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളുമായി രാജ്യം മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.