ജിദ്ദ: സൗദി അറേബ്യയിൽ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടാൻ സർക്കാർ അനുമതി നൽകിയതായി പാസ്പോർട്ട് ഡയരക്ടറേറ്റ് വ്യക്തമാക്കി. മൂന്ന് മാസത്തെ പൊതുമാപ്പ് റമദാൻ 30ന് അവസാനിച്ചതായിരുന്നു. ശവ്വാൽ ഒന്ന് മുതൽ ഒരു മാസത്തേക്കാണ് നിയമലംഘകരായ ആളുകൾക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടിയത്.
ആഭ്യന്തര വകുപ്പ് അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫിെൻറ നിർദേശത്തെ തുടർന്ന് രാജ്യത്തെ എല്ലാ ഭാഗങ്ങളിലും നിയമലംഘകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ പറഞ്ഞു. ദേശീയ ഇൻഫർമേഷൻ സെൻററുമായി ചേർന്ന് ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരും നടപടികൾ പൂർത്തിയാക്കാത്താവരും നീട്ടി നൽകിയ പൊതുമാപ്പ്
കാലയളവ് ഉപയോഗപ്പെടുത്തണമെന്നും രാജ്യത്ത് നിയമലംഘകരായി കഴിയുന്നവരോട് പാസ്പോർട്ട് മേധാവി ആവശ്യപ്പെട്ടു. നിയമലംഘകരില്ലാത്ത രാജ്യം എന്ന ആശയം സാക്ഷാത്കരിക്കാനാണ് 90 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.