മദീന: മദീനയുടെ വടക്കുകിഴക്ക് ഭാഗത്ത് കണ്ടെത്തിയ ഗുഹ പുതിയ ജിയോളജിക്കൽ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. അഗ്നിപർവത മേഖലയായ ഹർറത്ത് ഖൈബറിൽ കണ്ടെത്തിയ ഗുഹയാണ് ജിയോളജിക്കൽ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതെന്ന് സൗദി ജിയോളജിക്കൽ ഔദ്യോഗിക വക്താവ് താരിഖ് അബാ അൽഖൈൽ പറഞ്ഞു.
സൗദി ജിയോളജിക്കൽ സർവേയിൽ നിന്നുള്ള പ്രത്യേക സംഘമാണ് സൗദിയിലെ ഏറ്റവും നീളം കൂടിയ ബസാൾട്ട് ഗുഹ കണ്ടെത്തിയത്. ഏകദേശം അഞ്ച് കിലോമീറ്റർ നീളമുള്ളതാണ് ഈ ഗുഹ. സാങ്കേതിക പഠനം പൂർത്തിയാക്കിയ ശേഷം വിനോദസഞ്ചാര കേന്ദ്രമായി ഇത് പ്രഖ്യാപിക്കും.
ഗുഹയിൽ ധാരാളം മലയാടുകളുടെ അസ്ഥികൂട സാന്നിധ്യമുള്ളതിനാൽ അതിനെ സൂചിപ്പിക്കുന്ന ‘അബൂ അൽ വഅൽ’ എന്ന പേര് നൽകിയിട്ടുണ്ട്. ഈ ഗുഹ ജിയോപാർക്ക് പദ്ധതികൾക്ക് സഹായമാകുന്ന ഒരു വിനോദസഞ്ചാര സമ്പത്തായി കണക്കാക്കുന്നു. അതോറിറ്റിയുടെ ജിയോളജിക്കൽ ടൂറിസം വകുപ്പാണ് ഇതിനായി പ്രവർത്തിക്കുന്നത്. മേഖലയിലെ ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും വിശാലമായ ജിയോളജിക്കൽ മേഖല തുറക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.