സന്ദർശക വിസയിലെത്തിയ മലയാളി നിര്യാതനായി

റിയാദ്: സന്ദർശക വിസയിൽ റിയാദിലെത്തിയ തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടിൽ ഗോവിന്ദൻ (76) നിര്യാതനായി. ഹൃദയസ്തഭനം ആണ് മരണകാരണം. സന്ദർശന വിസയിൽ റിയാദിലുള്ള മകളുടെ മകൻ മനോജിന്റെ അടുത്ത് ഭാര്യക്കൊപ്പം എത്തിയതായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമ നടപടികൾക്കായി ഒ ഐ സി സി നേതാവ് രാജു തൃശൂരും പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകരും രംഗത്തുണ്ട്. ഭാര്യ: ജയ, മക്കൾ: ലത (ചെന്നൈ), പ്രേം ചന്ദ്ര്.

Tags:    
News Summary - Saudi Arabia obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.