റിയാദ്: സൗദി അരാംകോയുടെ രണ്ട് എണ്ണ പമ്പിങ് സ്റ്റേഷനുകൾക്കുനേരെ തീവ്രവാദികളുടെ ഡ ്രോൺ ആക്രമണം. റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിങ് സ്റ്റേ ഷനുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി ദേശ സുരക്ഷ വകുപ്പും ഊർജ മന്ത്രിയും വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകളടക്കം നാല് ചര ക്കുകപ്പലുകൾക്ക് നേരെ യു.എ.ഇ തീരത്ത് ആക്രമണമുണ്ടായതിന് പിന്നാലെയാണ് പുതിയ ആക്രമണം. ചൊവ്വാഴ്ച പുലർെച്ച ആറിനും ആറരക്കും ഇടയ്ക്കായിരുന്നു സംഭവമെന്ന് ദേശ സുരക്ഷാവകുപ്പിെൻറ പ്രസ്താവനയിൽ വ്യക്തമാക്കി.
എണ്ണ സമ്പന്നമായ കിഴക്കൻ പ്രവിശ്യയിൽനിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിലേക്ക് എണ്ണ പമ്പു ചെയ്യുന്ന സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം. സംഭവത്തെ തുടർന്ന് ഈ രണ്ട് സ്റ്റേഷനുകളിലെയും പമ്പിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കയാണെന്ന് ഊർജ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
സ്റ്റേഷനുകൾക്ക് എന്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയ ശേഷമാണ് പമ്പിങ് പുനരാരംഭിക്കുക. ഇത്തരം തീവ്രവാദ ആക്രമണങ്ങൾ സൗദിയെ മാത്രമല്ല അന്താരാഷ്ട്ര തലത്തിലുള്ള എണ്ണവിതരണത്തെ ബാധിക്കുമെന്ന് ഊർജ മന്ത്രി പറഞ്ഞു. അതേസമയം, ആക്രമണത്തിെൻറ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തതായി ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.