സൗദിയിൽ ഭിക്ഷാടന നിയന്ത്രണം കർശനമാക്കുന്നു

യാംബു: ഭിക്ഷാടനം പൂർണമായും ഒഴിവാക്കാൻ കർശന നടപടികൾക്കൊരുങ്ങി സൗദി. ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന വ്യവസ്​ഥകൾ രൂപപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചതായാണ്​ റ​ിപ്പോർട്ട്​. രാജ്യത്ത് ഭിക്ഷാടനം നേര​േത്ത നിരോധിച്ചിട്ടുണ്ടെങ്കിലും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ.

യാചകർക്കുള്ള ശിക്ഷ കടുപ്പിക്കുന്നതാണ് പുതിയ നിയമാവലി. അടുത്തിടെ മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച പുതിയ ഭിക്ഷാടന നിയമമനുസരിച്ച് ഒരു വർഷം പരമാവധി തടവും ഒരു ലക്ഷം റിയാൽ പിഴയും ഭിക്ഷാടനം നടത്തുന്ന ആർക്കും ചുമത്തും. 88 ദിവസങ്ങൾക്കുശേഷം പ്രാബല്യത്തിൽ വരുന്ന നിയമം നടപ്പാകുന്നതോടെ അറസ്​റ്റ്​ ചെയ്യപ്പെടുന്ന യാചകരുടെ ഒരു 'ഡേറ്റബേസ്' തയാറാക്കാനും ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നു. ഭിക്ഷാടനം നടത്തുന്നവരെ എളുപ്പത്തിൽ തിരിച്ചറിയാനും അതുവഴി ശിക്ഷാനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

ഓരോ കേസി​െൻറയും രജിസ്ട്രേഷൻ നടത്തുക വഴി ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ആഭ്യന്തര മന്ത്രാലയത്തി​െൻറ അറിവോടെ കേസുകൾ കൈകാര്യം ചെയ്യാൻ സാധിക്കും. പുതിയ ചട്ടങ്ങൾ അനുസരിച്ച് ആദ്യമായി ഭിക്ഷാടനം നടത്തുന്നവരെ പിടികൂടി ഇനിയൊരിക്കലും യാചിക്കില്ലെന്ന് പ്രതിജ്ഞയിൽ ഒപ്പിടിച്ചാണ് ആദ്യ ശിക്ഷാനടപടി സ്വീകരിക്കുക. ഭിക്ഷാടനം ആവർത്തിക്കുന്നുവെങ്കിൽ അറസ്​റ്റ്​ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ കർശനമാക്കും.

അറസ്​റ്റ്​ ചെയ്യാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും. സംഘടിത സ്വഭാവത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർ, ഭിക്ഷാടകരെ വിവിധ രീതിയിൽ പ്രോത്സാഹിപ്പിക്കുക, അവർക്ക് വിവിധ രീതിയിൽ സഹായം ചെയ്യുക എന്നീ കുറ്റങ്ങൾ ചെയ്യുന്നവർക്കും പരമാവധി ഒരു വർഷം തടവോ ഒരു ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടി ഒന്നിച്ചോ ശിക്ഷ നിയമാവലിയിൽ അനുശാസിക്കുന്നു.

സ്വന്തമായി ഭിക്ഷ യാചിക്കുകയോ ഭിക്ഷാടനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ പരമാവധി 50,000 റിയാലിൽ കൂടാത്ത പിഴയോ രണ്ടുംകൂടിയോ ലഭിക്കും. ഭിക്ഷാടനത്തിന് ശിക്ഷിച്ച വിദേശികളെ ശിക്ഷ കഴിഞ്ഞശേഷം അവരെ നാടുകടത്താനും സൗദിയിൽ ജോലിക്കായി അത്തരക്കാരെ മടങ്ങാൻ അനുവദിക്കാതിരിക്കാനും നിയമം അനുശാസിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.