ജിദ്ദ: വിദേശികൾക്ക് സൗദി അറേബ്യയിൽ ഭൂമിയും കെട്ടിടവും സ്വന്തമാക്കാൻ അനുവദിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തീരുമാനം.മക്ക, മദീന എന്നീ പുണ്യനഗരങ്ങൾ ഒഴികെയുള്ള രാജ്യത്തെ മറ്റു ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ഇടപെടാൻ രാജ്യത്തെ പൗരന്മാരും താമസക്കാരുമല്ലാത്ത വ്യക്തികൾക്ക് അനുവാദം നൽകുന്നതിനെ കുറിച്ച് പഠിക്കാനുള്ള ശിപാർശക്കാണ് സൗദി ശൂറാ കൗൺസിൽ അംഗീകാരം നൽകിയത്.
റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ വാർഷിക റിപ്പോർട്ടിൽ കൗൺസിൽ അംഗം അസാഫ് അബൂസനീൻ നൽകിയ ശിപാർശയെ ശൂറാ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചു. തുടർന്ന് പഠനം നടത്താൻ ശൂറ ഗവൺമെൻറിന് ശിപാർശ നൽകി. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ പ്രവർത്തനങ്ങളിലും മേൽനോട്ടം ശക്തിപ്പെടുത്താനും റിയൽ എസ്റ്റേറ്റ് അതോറിറ്റിയോട് കൗൺസിൽ ആവശ്യപ്പെട്ടു.
റിയൽ എസ്റ്റേറ്റ് സ്ഥിരത ഉറപ്പാക്കാനും വിപണിയിലെ അപകട സാധ്യതകൾ കുറക്കാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ചു പ്രവർത്തിക്കണം. സർക്കാൻ ഉത്തരവ് അനുസരിച്ച് വാർഷിക റിപ്പോർട്ട് തയാറാക്കണമെന്നും ശൂറ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.