ജിദ്ദ: ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ട് ‘ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ്’ മത്സരങ്ങൾ വ്യാഴാഴ്ച ആരംഭിക്കും. ശനിയാഴ്ച വരെ ജിദ്ദ കോർണിഷ് സർക്യൂട്ടിലാണ് മത്സരങ്ങൾ നടക്കുക. തുടർച്ചയായി നാലാം തവണയാണ് ഫോർമുല വൺ ഗ്രാൻഡ് പ്രിക്സിന് സൗദി ആതിഥ്യമരുളുന്നത്. 10 ടീമുകളെ പ്രതിനിധീകരിച്ച് പ്രമുഖകരായ 20 ഡ്രൈവർമാർ മത്സരത്തിൽ പങ്കെടുക്കും.
ഒരു മണിക്കൂർ വീതമുള്ള ഒന്നും രണ്ടും സൗജന്യ ട്രയലുകൾ വ്യാഴാഴ്ച വൈകീട്ട് 4.30ന് ആരംഭിക്കും. രണ്ടാമത്തെ റൗണ്ട് രാത്രി എട്ടിന് ആരംഭിക്കും. മൂന്നാം റൗണ്ട് വെള്ളിയാഴ്ച വൈകീട്ട് 4.30ന് നടക്കും. തുടർന്ന് വൈകീട്ട് എട്ടിന് യോഗ്യതാ റൗണ്ട് നടക്കും. ഇത് ഒരു മണിക്കൂർ വരെ നീളും. ശനിയാഴ്ചയാണ് പ്രധാന മത്സരം. 2024 ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ട് വരെ ബഹ്റൈനിലാണ് നടന്നത്.
അതിൽ ഡച്ച് റെഡ് ബുൾ ഡ്രൈവർ മാക്സ് വെർസ്റ്റാപ്പനാണ് ഒന്നാം സ്ഥാനം നേടിയത്. മെക്സിക്കൻ സഹതാരം സെർജിയോ പെരസും രണ്ടാം സ്ഥാനവും ഫെരാരി ഡ്രൈവർ കാർലോസ് സൈൻസ് മൂന്നാം സ്ഥാനവും നേടി. ‘ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രിക്സ്’ എന്ന് വിളിക്കപ്പെടുന്ന മൂന്നാം റൗണ്ട് മാർച്ച് 22 നും 24 നും ഇടയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.