Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ർ​മു​ല വ​ൺ സൗ​ദി...

ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻഡ് പ്രി​ക്​​സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്​ ആ​രം​ഭി​ക്കും

text_fields
bookmark_border
ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻഡ് പ്രി​ക്​​സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്​ ആ​രം​ഭി​ക്കും
cancel

ജി​ദ്ദ: ഫോ​ർ​മു​ല വ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം റൗ​ണ്ട് ‘ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻഡ് പ്രി​ക്​​സ്​’ മ​ത്സ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്​​ച​ വ​രെ ജി​ദ്ദ കോ​ർ​ണി​ഷ് സ​ർ​ക്യൂ​ട്ടി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻഡ് പ്രി​ക്​​സി​ന്​ സൗ​ദി ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. 10 ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​മു​ഖ​ക​രാ​യ 20 ഡ്രൈ​വ​ർ​മാ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഒ​രു മ​ണി​ക്കൂ​ർ വീ​ത​മു​ള്ള ഒ​ന്നും ര​ണ്ടും സൗ​ജ​ന്യ ട്ര​യ​ലു​ക​ൾ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ന്​ ​ആ​രം​ഭി​ക്കും. ര​ണ്ടാ​മ​ത്തെ റൗ​ണ്ട്​ രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ക്കും. മൂ​ന്നാം റൗ​ണ്ട് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന്​ ​ന​ട​ക്കും. തു​ട​ർ​ന്ന് വൈ​കീ​ട്ട് എ​ട്ടി​ന് യോ​ഗ്യ​താ റൗ​ണ്ട് ന​ട​ക്കും. ഇ​ത് ഒ​രു മ​ണി​ക്കൂ​ർ വ​രെ നീ​ളും. ശ​നി​യാ​ഴ്ച​യാ​ണ്​ പ്ര​ധാ​ന മ​ത്സ​രം. 2024 ഫോ​ർ​മു​ല വ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​​ന്‍റെ ആ​ദ്യ റൗ​ണ്ട് ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് ര​ണ്ട്​ വ​രെ ബ​ഹ്‌​റൈ​നി​ലാ​ണ്​ ന​ട​ന്ന​ത്.

അ​തി​ൽ ഡ​ച്ച് റെ​ഡ് ബു​ൾ ഡ്രൈ​വ​ർ മാ​ക്സ് വെ​ർ​സ്​​റ്റാ​പ്പ​നാ​ണ്​ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. മെ​ക്സി​ക്ക​ൻ സ​ഹ​താ​രം സെ​ർ​ജി​യോ പെ​ര​സും ര​ണ്ടാം സ്ഥാ​ന​വും ഫെ​രാ​രി ഡ്രൈ​വ​ർ കാ​ർ​ലോ​സ് സൈ​ൻ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.​ ‘ഓ​സ്ട്രേ​ലി​യ​ൻ ഗ്രാ​ൻ​ഡ് പ്രി​ക്സ്’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന മൂ​ന്നാം റൗ​ണ്ട് മാ​ർ​ച്ച് 22 നും 24 ​നും ഇ​ട​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula OneSaudi Arabian Grand Prix
News Summary - Saudi Arabian Grand Prix, Formula One
Next Story