റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസിനെ പ്രഖ്യാപിച്ചു. നിലവിലെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫിനെ മാറ്റി തൽസ്ഥാനത്ത് രണ്ടാം കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനെ നിയമിച്ച രാജവിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്.
കിരീടാവകാശിയെ കണ്ടെത്താനുള്ള സമിതിയിലെ 34 അംഗങ്ങളിൽ 31 പേരും മുഹമ്മദ് ബിൻ സൽമാെൻറ നിയമനത്തെ പിന്തുണച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സെപ്തംബർ ഒന്നിന് മക്കയിൽ നടക്കുന്ന ചടങ്ങിൽ മുഹമ്മദ് ബിൻ സൽമാൻ സ്ഥാനമേറ്റെടുക്കുന്ന അനുസരണപ്രതിജ്ഞ ചടങ്ങ് നടക്കും. നിലവിലെ പ്രതിരോധമന്ത്രി സ്ഥാനത്ത് മുഹമ്മദ് ബിൻ സൽമാൻ തുടരും. അബ്ദുൽ അസീസ് ബിൻ സുഉൗദ് ബിൻ നായിഫിനെ ആഭ്യന്തരമന്ത്രിയും അഹ്മദ് ബിൻ മുഹമ്മദ് അൽസാലിമിനെ ആഭ്യന്തര സഹമന്ത്രിയുമായി നിയമിച്ചതായും വിജ്ഞാപനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.