ജിദ്ദ: 2023 ആദ്യ പാദത്തിൽ രാജ്യത്തിന്റെ പൊതുബജറ്റ് പ്രകടന റിപ്പോർട്ട് സൗദി ധനമന്ത്രാലയം പുറത്തിറക്കി. വരുമാനം 2800.9 കോടിയും ചെലവ് 28300.9 ശതകോടിയും കമ്മി 200.9 കോടിയും കണക്കാക്കുന്നുവെന്ന് ധനമന്ത്രാലയം പറഞ്ഞു.
ആദ്യപാദത്തിൽ എണ്ണ വരുമാനം 17800.6 കോടിയും എണ്ണ ഇതര വരുമാനം 10200 കോടിയുമാണെന്നും മന്ത്രാലയം പറഞ്ഞു. എണ്ണ ഇതര വരുമാനം വാർഷികാടിസ്ഥാനത്തിൽ ഒമ്പത് ശതമാനം വർധിച്ചതായി ബജറ്റ് കണക്ക് പറയുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5700.5 കോടി റിയാൽ മിച്ചവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തിലെ ആദ്യപാദത്തിൽ കമ്മി 200.9 കോടി റിയാലായി. 2023ന്റെ ആദ്യ പാദത്തിൽ മൂലധനച്ചെലവുകൾ വർഷികാടിസ്ഥാനത്തിൽ 75 ശതമാനം വർധിച്ചതായും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.