കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗം

സൗ​ദി മ​ന്ത്രി​സ​ഭ പ്ര​തി​വാ​ര യോ​ഗം; സു​ഡാ​ൻ പ്ര​തി​സ​ന്ധി​ക്ക്​ പോം​വ​ഴി രാ​ഷ്​​ട്രീ​യ പ​രി​ഹാ​രം മാ​ത്രം

റി​യാ​ദ്​: സു​ഡാ​നി​ലെ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഏ​ക പോം​വ​ഴി രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​മാ​ണെ​ന്ന്​ സൗ​ദി മ​ന്ത്രി​സ​ഭ. ചൊ​വ്വാ​ഴ്​​ച കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ്​ ഇ​ക്കാ​ര്യം ഊ​ന്നി​പ്പ​റ​ഞ്ഞ​ത്.

2023 മെ​യ് 11ന് ​ഒ​പ്പു​വ​ച്ച ‘ജി​ദ്ദ പ്ര​ഖ്യാ​പ​നം’ അ​നു​സ​രി​ക്കാ​നും അ​തി​നോ​ട്​ പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്താ​നും സു​ഡാ​നി​ലെ എ​ല്ലാ ക​ക്ഷി​ക​ളോ​ടും മ​ന്ത്രി​സ​ഭ ആ​ഹ്വാ​നം ആ​വ​ർ​ത്തി​ച്ചു. യു​ദ്ധം ചെ​യ്യു​ന്ന ക​ക്ഷി​ക​ളോ​ട് വെ​ടി​വെ​പ്പും സം​ഘ​ർ​ഷ​വും അ​വ​സാ​നി​പ്പി​ക്കാ​നും ദു​രി​ത​ബാ​ധി​ത​ർ​ക്ക് മാ​നു​ഷി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സൗ​ദി​യി​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്​ ത​യാ​റാ​ക്കി​യ ദേ​ശീ​യ പൊ​തു​ച​ട്ട​ക്കൂ​ടി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും മ​ന്ത്രി​സ​ഭ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി. 2019നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​രാ​ജ്യാ​ന്ത​ര ടൂ​റി​സ്​​റ്റ്​ വ​രു​മാ​ന​ത്തി​നു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ ത​രം​തി​രി​ക്ക​ലി​ൽ സൗ​ദി അ​റേ​ബ്യ 15ാം സ്ഥാ​ന​ത്തെ​ത്തി​യ​തും മി​ക​ച്ച 50​ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​തും വ​ലി​യ നേ​ട്ട​ങ്ങ​ളാ​ണെ​ന്ന്​​ മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ദി സ​ഹ​ക​ര​ണ​ത്തി​​ന്റെ​യും സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​യും വ​ഴി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു. സൗ​ദി-​ബ​ഹ്‌​റൈ​ൻ കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലി​ന്​ കീ​ഴി​ലെ സു​ര​ക്ഷാ ഏ​കോ​പ​ന സ​മി​തി​യു​ടെ മൂ​ന്നാ​മ​ത് യോ​ഗ​ത്തി​ന്റെ ഫ​ല​ങ്ങ​ളെ​യും നേ​ട്ട​ങ്ങ​ളെ​യും പ്ര​ശം​സി​ച്ചു.

സാ​ഹോ​ദ​ര്യ ബ​ന്ധ​ങ്ങ​ളെ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ൻ ഇ​തെ​ല്ലാം സ​ഹാ​യി​ക്കു​മെ​ന്ന്​ വി​ല​യി​രു​ത്തി. സൗ​ദി-​ഇ​ന്ത്യ​ൻ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ്പ് കൗ​ൺ​സി​ലി​​ന്റെ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​മി​തി​യു​ടെ ര​ണ്ടാം മ​ന്ത്രി​ത​ല യോ​ഗ​ത്തി​​ന്റെ ഫ​ല​ങ്ങ​ളെ​യും മ​ന്ത്രി​സ​ഭ പ​രാ​മ​ർ​ശി​ച്ചു.

പ്രാ​ദേ​ശി​ക രം​ഗ​ത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ​വും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു.

90 രാ​ജ്യ​ങ്ങ​ളു​ടെ​യും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഫ​ല​സ്​​തീ​നി​ൽ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം ന​ട​പ്പാ​ക്കാ​നു​ള്ള ആ​ഗോ​ള സ​ഖ്യ​ത്തി​​ന്റെ ആ​ദ്യ യോ​ഗ​ത്തി​ന്​ സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തും തു​ട​ർ ഉ​ച്ച​കോ​ടി ന​ട​ത്താ​നു​ള്ള ആ​ഹ്വാ​ന​വും സ​മാ​ധാ​നം കൈ​വ​രി​ക്കാ​നു​ള്ള സൗ​ദി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ സ്ഥി​രീ​ക​ര​ണ​മാ​യി മ​ന്ത്രി​സ​ഭ സൂ​ചി​പ്പി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ല​ബ​നാ​നും എ​തി​രാ​യി ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​വും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Saudi Cabinet Weekly Meeting- The only way forward for the Sudan conflict is a political solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.