ജിദ്ദ: സൗദിയിലെ ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാ ക്കി യമനിലെ വിമതവിഭാഗമായ ഹൂതികൾ നടത്തിയ ആക്രമണ പരമ്പരക്ക് പിന്നാലെ അറബ് സഖ്യസേന തിരിച്ചടി ശക്തമാക്കി. സൻആ പ്രവിശ്യയിലെ ഹ ൂതി കേന്ദ്രങ്ങളിൽ ബോംബ് വർഷമുൾപ്പെെട തിരിച്ചടികളാണ് നൽകുന്നത്. ഹൂതി മേഖലകളില്‍നിന്ന് മാറാന്‍ യമനിലെ സാധാരണ ജനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. സൗദി-യമൻ അതിര്‍ത്തികളില്‍ പരിശോധന ശക്തമാണ്. എല്ലാ അന്തർദേശീയ നിയമങ്ങളും പാലിച്ചുകൊണ്ടുള്ള തിരിച്ചടിയാണ് നൽകുന്നതെന്ന് സൗദി അറേബ്യ നേതൃത്വം നൽകുന്ന സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
ഹൂതി കേന്ദ്രങ്ങളിൽ തിരിച്ചടി നൽകിത്തുടങ്ങിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. ഹൂതികൾക്ക് വൻതോതിൽ ആൾനാശമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച പുലർച്ച ദക്ഷിണ സൗദിയിലെ അബ്ഹ വിമാനത്താവളത്തിലേക്ക് ക്രൂസ് മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ച അബ്ഹ വിമാനത്താവളത്തിലേക്കും പരിസരത്തെ ഖമീസ് മുശൈത്ത് പട്ടണത്തിലേക്കും ഹൂതികൾ അഞ്ച് ഡ്രോൺ ആക്രമണങ്ങൾ നടത്തി.
26 പേർക്കാണ് ബുധനാഴ്ചത്തെ വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റത്. ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണത്തിന് തടയിടുമെന്ന് സൗദി പ്രതിരോധ സഹമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ അന്നുതന്നെ പ്രസ്താവിച്ചിരുന്നു. ഇറാനാണ് ഹൂതികളുടെ പിന്നിലെന്ന് സൗദി ആവർത്തിച്ചു. മേഖലയെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഇറാനെതിരെ യുദ്ധമൊഴിച്ചുള്ള ശിക്ഷ നടപടി വേണമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈറും പ്രസ്താവിച്ചു. ഇതിനായി യു.എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.