സൗദിയിൽ 5,362 പേർക്ക് കൂടി കോവിഡ്; രണ്ട് മരണം

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികൾ അയ്യായിരത്തിന് മുകളിലെത്തി. ഇന്ന് 5,362 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,499 പേർ രോഗമുക്തരായി. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,93,545 ആയി. ആകെ രോഗമുക്തരുടെ എണ്ണം 5,52,057 ആയി. 

രണ്ട് മരണം കൂടി സ്ഥിരീകരിച്ചു.  ഇതോടെ ആകെ മരണം 8,899 ആയി. നിലവിൽ 32,589 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 218 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.01 ശതമാനവും മരണനിരക്ക് 1.49 ശതമാനവുമാണ്. റിയാദ്: 1,492, ജിദ്ദ: 961, മക്ക: 436, മദീന: 273, ദമ്മാം: 165,  ത്വാഇഫ്: 141, ഹുഫൂഫ്: 127 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. സൗദി അറേബ്യയിൽ ഇതുവരെ 5,31,52,353 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,55,286 ആദ്യ ഡോസും 2,33,96,052 രണ്ടാം ഡോസും 46,01,015 ബൂസ്റ്റർ ഡോസുമാണ്.

Tags:    
News Summary - Saudi Covid Status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.