റിയാദ്: ഉംറ തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദയ) ആവിഷ്കരിച്ച നൂതന സേങ്കതിക സംവിധാനം പ്രവർത്തിച്ചുതുടങ്ങി. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെ സ്വീകരിക്കുന്ന സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡ് മാർഗമുള്ള അതിർത്തി കവാടങ്ങളിലും ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് സർക്കാർ ഏജൻസികളുമായും സഹകരിച്ചാണ് അതോറിറ്റി ഈ സംവിധാനം പ്രവർത്തനമാരംഭിച്ചത്.
നിർമിത ബുദ്ധിയടക്കമുള്ള നൂതന സാേങ്കതിക വിദ്യകളാണ് തീർഥാടന സേവനം മികച്ചതാക്കാൻ ‘സദയ’ ഒരുക്കിയിരിക്കുന്നത്. മക്ക, മദീന, കിഴക്കൻ പ്രവിശ്യ (ദമ്മാം), തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി, നജ്റാൻ, ജിദ്ദ ഇസ്ലാമിക് പോർട്ട് എന്നിവിടങ്ങളിൽ ‘സദയ’ പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും സാങ്കേതിക പിന്തുണ നൽകുന്നതിന് കമ്പ്യൂട്ടറുകളിലും അനുബന്ധ സാങ്കേതിക ഉപകരണങ്ങളിലും വൈദഗ്ധ്യം നേടിയ നിരവധിപേരെ നിയോഗിച്ചിട്ടുണ്ട്. യാത്രാസംവിധാനം സജീവമാക്കുന്നതിന് ഡേറ്റ റൂമുകൾ, നെറ്റ്വർക്ക് ഉപകരണങ്ങൾ, വർക്ക് സ്റ്റേഷനുകൾ എന്നിവയുടെ പ്രതിരോധ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ഇത് തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ ലഘുവാക്കുന്നതിനും ഡേറ്റ കൈമാറുന്നതിന്റെ വേഗം വർധിപ്പിക്കാനും സഹായിക്കും.
ബയോ മെട്രിക് റെക്കോഡിങ് ഉപകരണങ്ങൾ ഘടിപ്പിച്ച മൊബൈൽ ബാഗുകൾ തയാറാക്കുന്നതിനും വർഷം മുഴുവനും തീർഥാടകരുടെ പ്രവേശനം സുഗമമാക്കുന്നതിനും രാജ്യത്തിന്റെ കവാടങ്ങളിൽ തടസ്സമില്ലാത്ത ജോലിയുടെ തുടർച്ച ഉറപ്പാക്കുന്നതിന് ബാക്കപ്പ് സംവിധാനങ്ങൾ നൽകുന്നതിനും പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.