റിയാദ്: കണ്ടെയ്നറിനുള്ളിൽ മാർബിൾ പാളികൾ ദേഹത്തുവീണ് മലയാളിയടക്കം മൂന്നു പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ 11ന് റിയാദ് ഖസീം ഹൈവേയിലെ എക്സിറ്റ് അഞ്ചിലെ മാർബിൾ ഗോഡൗണിലാണ് അപകടം. വയനാട് കൽപറ്റ മടക്കിമല സ്വദേശി ചോമയിൽ ജഅഫർ ശരീഫ് (35), രണ്ട് പാകിസ്താൻ പൗരന്മാർ എന്നിവരാണ് മരിച്ചത്. വലിയ കണ്ടെയ്നറിനുള്ളിൽ നിന്ന് മാർബിൾ പാളികൾ പുറത്തേക്ക് എടുക്കാൻ കയറിയതാണ് ഇവർ.
ചെരിച്ചുവെച്ചിരുന്ന പാളികൾ തെന്നി മൂന്നുപേരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. അടുക്കോടെ മറിഞ്ഞുവീണ മാർബിൾ പാളികളുടെ അടിയിൽ പെട്ട മൂവരും തൽക്ഷണം മരിച്ചു.
മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജഅഫർ രണ്ടുവർഷം മുമ്പാണ് റിയാദിലെത്തിയത്. അടുത്ത മാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: ചോമയിൽ ബീരാൻ, മാതാവ്: നബീസ കണ്ണൻപറ്റ, ഭാര്യ: പി.പി ജുബൈരിയ, മക്കൾ: നാഹിദ ജാസ്മിൻ, നിദ ജാസ്മിൻ. സഹോദരൻ കുഞ്ഞി െമായ്തു റിയാദിലുണ്ട്. മറ്റൊരു സഹോദരൻ ലത്തീഫ് നാട്ടിലാണ്.
മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരും പ്രവാസി പ്രവർത്തകൻ നിഹ്മത്തും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.