ജിദ്ദ: ലോക രാഷ്്ട്രീയത്തിൽ അവഗാഹമുള്ള വിശ്വപൗരൻ ഇ. അഹമ്മദ് കാണിച്ച വേറിട്ട നയതന്ത്രജ്ഞത രാഷ്്ട്രീയക്കാരും ഭരണ വിശാരദരും പഠന വിധേയമാക്കേണ്ടതാണെന്ന് സൗദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഖാലിദ് അൽ മഈന പറഞ്ഞു. ‘നയതന്ത്ര ഇതിഹാസം ഇ.അഹമദ്’ എന്ന തലക്കെട്ടിൽ ജിദ്ദ- മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ അഹമ്മദിെൻറ നയതന്ത്രജ്ഞതക്ക് ഉദാഹരണമായിരുന്നു സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവിനെ ഇന്ത്യയിലെത്തിച്ചത്.
കേരളീയർ അദ്ദേഹത്തെ സ്മരിക്കുന്നതോടൊപ്പം അദ്ദേഹം എങ്ങനെയാണ് ഈ വിജയപീഠത്തിലേക്ക് നടന്ന് കയറിയതെന്ന് പഠിക്കുകയും ആ മാതൃക പകർത്തുകയും വേണമെന്ന് അൽ മഈന ആവശ്യപ്പെട്ടു.
അറബ് ന്യൂസ് മാനേജിങ് എഡിറ്റർ സിറാജ് വഹാബ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് പി.എം.എ. ഗഫൂർ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ വിഷയം അവതരിപ്പിച്ചു. ജെ.എൻ.എച്ച് മാനേജിംഗ് ഡയറക്ടർ വി.പി മുഹമ്മദലി, പ്രഫ. ഇസ്മാഈൽ മരുതേരി, കെ. മുഹമ്മദ് കുട്ടി, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് പ്രസിഡൻറ് റസാഖ് മാസ്റ്റർ, നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ്, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് ഹക്കീം പാറക്കൽ, മുസ്തഫ വാക്കല്ലൂർ എന്നിവർ സംസാരിച്ചു. ഖുർആെൻറ ഏറ്റവും വലിയ കൈയെഴുത്ത് പ്രതി തയാറാക്കി മസ്ജിദുന്നബവി ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പെരിന്തൽമണ്ണ സ്വദേശി മമ്മദ് ചാത്തോലി പറമ്പിലിനെയും, നാലായിരത്തിലേറെ ഗാനങ്ങൾ രചിച്ച മൻസൂർ കിളിനക്കോടിനെയും ചടങ്ങിൽ ആദരിച്ചു.
നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി സ്ഥാപക അംഗം അബ്്ദുൽ മജീദ് പൊന്നാനിക്ക് യാത്രയയപ്പ് നൽകി.
കെ.സി. അബ്്ദുറഹ്മാൻ, ലത്തീഫ് മുസ്ലിയാരങ്ങാടി, സി.സി കരീം, എ.കെ ബാവ, നാസർ മച്ചിങ്ങൽ, സിദ്ദീഖ് ഹസൻ ബാബു, വി.പി ഉനൈസ്, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, അബ്ബാസ് വേങ്ങൂർ, സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, അബ്്ദുൽ ഗഫൂർ അമ്പലക്കുത്ത്, വി.വി അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് നാസർ കാടാമ്പുഴ ഖിറാഅത്ത് നടത്തി. കെ.എം.സി.സി മലപ്പുറം ജില്ല ഓർഗനൈസിങ് സെക്രട്ടറി കെ.ടി ജുനൈസ് സ്വാഗതവും സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.