ജിദ്ദ: സൗദി അറേബ്യ ഈ വര്‍ഷം 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയനിധി. അടുത്ത വർഷം ഇത് 2.8 ശതമാനമായി ഉയരുമെന്നും ഐ.എം.എഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദിയിൽ സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു. ഈ വർഷം സൗദി 1.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ഇത് 2.8 ശതമാനമായി ഉയരും.
എന്നാൽ, ഇതിലും മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തേ അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോർട്ട്. വന്‍കിട പദ്ധതികളിലൂടെ സ്വകാര്യനിക്ഷേപങ്ങൾ വർധിക്കും. ഇത് അടുത്ത വര്‍ഷം പെട്രോളിതര മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കുമെന്നും അതുവഴി ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചക്ക് ഇടയാക്കുമെന്നുമാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. ലോക സമ്പദ്വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വർഷവും മൂന്നു ശതമാനം വളര്‍ച്ച നേടുമെന്നും ഐ.എം.എഫ് പറഞ്ഞു.
കഴിഞ്ഞ വർഷം 3.5 ശതമാനമായിരുന്നു ലോക സാമ്പത്തിക വളര്‍ച്ച. ഈ വർഷം ആഗോളതലത്തിൽ പണപ്പെരുപ്പം ശരാശരി 6.8 ശതമാനമായി കുറയും. കഴിഞ്ഞ വര്‍ഷം ഇത് 8.7 ശതമാനമായിരുന്നു. കേന്ദ്ര ബാങ്കുകള്‍ പലിശനിരക്കുകള്‍ ഉയര്‍ത്തിയതിന്റെയും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിന്റെയും പശ്ചാത്തലത്തില്‍ ലോകം ഇപ്പോഴും വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.