ജുബൈൽ: വെല്ലുവിളികൾ നിറഞ്ഞ സാമൂഹിക സാഹചര്യങ്ങൾ മുതൽ സൈബർ തട്ടിപ്പുവരെയുള്ള ദൈനംദിന പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ ആളുകളെ പ്രാപ്തരാക്കുന്ന ‘ദേരായ ഫോറം’ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമായി. മികച്ച സാമൂഹിക പ്രവർത്തനത്തിന് നൽകുന്ന അമീറ സീത ബിൻത് അബ്ദുൽ അസീസ് അവാർഡിെൻറ സംഘാടകരാണ് മൂന്നു ദിവസത്തെ ‘ദേരായ ഫോറം’ നടത്തുന്നത്.
60ലധികം സർക്കാർ, സ്വകാര്യ ഏജൻസികളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പങ്കെടുക്കുന്ന പരിപാടി റിയാദിലാണ് അരങ്ങേറുന്നത്.രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും ‘വിഷൻ 2030’െൻറ പദ്ധതികൾ പൂർത്തിയാക്കുന്നതിനും ഫോറം നടപടികൾ തുടരുകയാണെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാനും അവാർഡ് ട്രസ്റ്റി ബോർഡ് അംഗവുമായ അമീർ സഊദ് ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഊദ് അൽകബീർ പറഞ്ഞു. പ്രതിദിന ഭീഷണിയുടെ സാഹചര്യങ്ങൾ നേരിടാനും വിവിധ സംവിധാനങ്ങളിലൂടെ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിക്കുകയാണ് ഫോറം ലക്ഷ്യമിടുന്നതെന്ന് അവാർഡ് സെക്രട്ടറി ജനറൽ ഫഹദ് അൽ മഗ്ലൂത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.