ജിദ്ദ: സൗദി സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സൈനിക പരേഡ് സംഘടിപ്പിച്ചു. റിയാദിൽ ദറഇയ വികസന അതോറിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരേഡിൽ സൈനികരംഗത്തെ വിവിധ വകുപ്പുകൾ അണിനിരന്നു.
അതിർത്തി സുരക്ഷ സേനയുടെ സൈനിക ബാൻഡ് ടീം, പ്രത്യേക സുരക്ഷാ സേനയുടെ കുതിരപ്പടയും ഒട്ടകങ്ങളും, മുജാഹിദീൻ സേന, പൊതുസുരക്ഷ, സിവിൽ ഡിഫൻസ്, സ്ഥാപക സുരക്ഷാ സേന, ഡ്രഗ് കൺട്രോൾ, പരിസ്ഥിതി സുരക്ഷാ സേന, കിങ് ഫഹദ് സെക്യൂരിറ്റി കോളജ്, സെക്യൂരിറ്റി ഫോഴ്സസ് ഏജൻസി എന്നിവയുടെ സംയുക്ത പരേഡാണ് നടന്നത്. പരേഡ് വീക്ഷിക്കാൻ വലിയ ജനക്കൂട്ടം തന്നെ എത്തിച്ചേർന്നു. പൗരന്മാരുടെയും താമസക്കാരുടെയും ഹൃദയങ്ങളിൽ ദേശീയ ആഘോഷത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുംവിധം പ്രൗഢമായിരുന്നു സൈനികരുടെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.