ജിദ്ദ: ദുരിതമനുഭവിക്കുന്ന സുഡാൻ ജനതയെ സഹായിക്കാനുള്ള സൗദിയുടെ നാലാമത്തെ ദുരിതാശ്വാസ വിമാനം വ്യാഴാഴ്ച കിങ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ടു. പോർട്ട് സുഡാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഭക്ഷണ, പാർപ്പിട, മെഡിക്കൽ സാമഗ്രികളുമുൾപ്പെടെ 10 ടൺ സാധനമാണുള്ളത്.
സുഡാനീസ് ജനതയെ സഹായിക്കുന്നതിനായി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം കിങ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ ആക്ഷൻ നടത്തുന്ന സൗദി റിലീഫ് എയർ ബ്രിഡ്ജിന്റെ കീഴിലാണ് ദുരിതാശ്വാസ സാധനങ്ങൾ സുഡാനിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.