സൗദി സാമ്പത്തിക പരിഷ്​കരണം:  ഇന്ത്യയും പങ്കാളി -അംബാസഡർ  

ജുബൈൽ:  സൗദിയുടെ ‘വിഷൻ 2030’ മായി ബന്ധപ്പെട്ട്  സാമ്പത്തിക പരിഷ്​കരണ മേഖലകളിൽ  പങ്കാളികളാകുന്ന എട്ട്​പ്രമുഖ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അംബാസഡർ അഹമ്മദ് ജാവേദ്.  ഇന്ത്യയും സൗദിയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളും സാംസ്‌കാരിക വിനിമയവും എക്കാലത്തെയും ഉയർന്ന  സ്ഥാനത്താണുള്ളത്. ജനാദിരിയ ഉത്സവത്തിൽ ഇന്ത്യയെ അതിഥി രാജ്യമായി ആദരിക്കുക വഴി സൗദിയുടെ പൈതൃകങ്ങളിൽ പങ്കാളിയാവുക  മാത്രമല്ല, രാജ്യത്തി​​​െൻറ യശസ്സ്  ഉയർത്തിപ്പിടിക്കാനും നമുക്ക് കഴിഞ്ഞു.

സൗദിയിൽ ആരംഭിക്കാൻ പോകുന്ന പദ്ധതികളിൽ പങ്കാളിയാക്കുന്നത് വഴി ഇന്ത്യയുടെ വൈദഗ്ധ്യവും ഈ രാജ്യം അങ്ങേയറ്റം വിലമതിക്കുന്നുണ്ട്. വിവര സാങ്കേതിക വിദ്യയിലും റൊബോട്ടിക് വിഭാഗത്തിലുമാവും ഇന്ത്യയുടെ സേവനം സൗദി സ്വീകരിക്കുക. ജുബൈൽ സ്കൂളിൽ ഇന്ത്യക്കാർക്കായി ഒരുക്കിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 ലക്ഷം ഇന്ത്യക്കാർ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തി​​​െൻറ സ്വദേശിവത്​കരണം തൊഴിൽ മേഖലയിൽ ബാധിച്ചിട്ടുണ്ടെങ്കിലും  ഇന്ത്യക്കാരുടെ കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടില്ല. ഇവിടുത്തെ തൊഴിൽ മേഖലയിൽ നിന്ന്​  രാജ്യം വിടുന്നതിന്​ അനുസരിച്ച് ഇന്ത്യക്കാരായ തൊഴിലാളികൾ എത്തുന്നുമുണ്ട്.

എംബസിക്കും ഇന്ത്യക്കാർക്കുമിടയിലെ അകലം കുറക്കുന്നതിനും പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനുമുള്ള നൂതന സങ്കേതങ്ങൾ പ്രവർത്തന സജ്ജമാണ്. സ്മാർട്ട് ഫോൺ  ഉള്ളവർക്കും ഇല്ലാത്തവർക്കും പ്രയോജനപ്പെടും വിധമാണ് എംബസിയുടെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ട്വിറ്റർ വഴി ബന്ധപ്പെട്ടാൽ 15 മിനിറ്റിനുള്ളിൽ മറുപടി ലഭിക്കും. എംബസിയുടെ വെബ്‌സൈറ്റിൽ രജിസ്​റ്റർ ചെയ്യാൻ എല്ലാവരും ശ്രമിക്കണം. madad.gov.in ൽ ഒരിക്കൽ പരാതി നൽകിയാൽ അതി​​​െൻറ തുടരന്വേഷണങ്ങൾ ഉണ്ടാവുകയും നടപടിയാകും വരെ പരാതി  നിലനിൽക്കുകയും ചെയ്യും. എംബസി ഓഫീസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വർക്കേഴ്സ് റിസോഴ്​സ് സ​​െൻററിൽ നേരിട്ട് പോയി പരാതി നൽകാവുന്നതാണ്.

കൂടാതെ 8002471234 എന്ന ടോൾ ഫ്രീ നമ്പറിൽ ആർക്കും എവിടെ നിന്നും എംബസിയുമായി ബന്ധപ്പെടാനും സൗകര്യമുണ്ട്. ആശ്രിത വിസയിൽ വന്ന ശേഷം അധ്യാപക ജോലി ചെയ്യുന്നവർക്കുള്ള ലെവി സംബന്ധിച്ച് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചക്ക് തയാറല്ലെന്ന നിലപാടിലാണ്  സർക്കാർ. എംബസി സ്കൂളുകളിൽ മാനേജ്‌മൻറ്​ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളിൽ നിന്ന്  ഭിന്നമായി അഞ്ച്​ അംഗങ്ങളെ ബാലറ്റിലൂടെ കണ്ടെത്തുകയും രണ്ടുപേരെ നിർദേശിക്കുകയുമാണ് ഇനിമുതൽ നടക്കുക.

ഇതിൽ ഒരാൾ വനിതയാവും. നാമ നിർദേശങ്ങൾ സ്വയവും മറ്റുള്ളവർക്കും സമർപ്പിക്കാവുന്നതാണ്. സ്കൂൾ ഫീസിനൊപ്പം വാറ്റ് സ്വീകരിക്കുന്ന കാര്യത്തിൽ ചർച്ച നടന്നുവരികയാണ്.  മികച്ച ജനസേവകരെ ചൂണ്ടിക്കാണിച്ചാൽ കേന്ദ്ര കേന്ദ്ര സർക്കാരി​​​െൻറ അംഗീകാരത്തിനായി സമർപ്പിക്കാമെന്നും  അദ്ദേഹം ഉറപ്പ് നൽകി.  മൃതദേഹങ്ങൾ നാട്ടിലയാക്കേണ്ട ഉത്തരവാദിത്തം സ്പോൺസർക്കാണെന്നും, നടക്കാത്ത പക്ഷം എംബസി എയർ ഇന്ത്യയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി അംബാസഡർ അറിയിച്ചു. 

മൂന്നു വർഷം തുടർച്ചയായി ജോലി ചെയ്തവർക്ക് ഇ.സി.എൻ.ആർ ലഭിക്കാൻ പാസ്​പോർട്ടി​​​െൻറയും ഇഖാമയുടെയും പകർപ്പുകൾ നാട്ടിലെ എമിഗ്രേഷനിൽ സമർപ്പിക്കണമെന്നും അംബാസഡർ അറിയിച്ചു. ഫസ്​റ്റ്​ സെക്രട്ടറി അനിൽ നോട്ടിയാൽ, പ്രിൻസിപ്പൽ ഡോ.സയ്യിദ് ഹമീദ്, മാനേജ്‌മ​​െൻറ്​ കമ്മിറ്റി അംഗം ഡോ.സലാഹുല്ല, എംബസി കോ ഓർഡിനേറ്റർ ജയൻ തച്ചമ്പാറ എന്നിവർ സംസാരിച്ചു.  

Tags:    
News Summary - Saudi-India-Financial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.