ജിദ്ദ: റിയാദ് ഇന്ത്യൻ എംബസിയുടെ പേരിൽ സമൂഹ മാധ്യമ, ഇമെയിൽ അക്കൗണ്ടുകൾ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാർ കരുതിയിരിക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
നാട്ടിലേക്ക് യാത്ര തരപ്പെടുത്തി തരാമെന്ന് അറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലിൽ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. എന്നാൽ ഇത്തരം സന്ദേശങ്ങൾക്ക് ഇന്ത്യൻ എംബസിയുമായി യാതൊരു ബന്ധവുമില്ലെന്നും എംബസിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും https://www.eoiriyadh.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ട്വിറ്റർ, ഫേസ്ബുക്ക്, ഇമെയിൽ ഐഡികളും ടെലിഫോൺ നമ്പറുകളും മാത്രമേ ഉപയോഗിക്കാവൂ എന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. എംബസിയുടെ ഔദ്യോഗിക ഇമെയിലുകളെല്ലാം @mea.gov.in എന്ന പേരിലായിരിക്കും അവസാനിക്കുക എന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.