മക്ക: സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം സൗദി നാഷനൽ ആശുപത്രി, അൽ അബീർ ഗ്രൂപ്, അൽ ബവാനി ഗ്രൂപ് എന്നിവരുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ സംഘടിപ്പിച്ച ക്യാമ്പ് മെഡിക്കൽ ഡയറക്ടർ ഡോ. തലാൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടറും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം ജോയന്റ് സെക്രട്ടറിയുമായ ഡോ. ഫഹീം റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി.
കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി കാർഡിയാക് സെന്റർ കോഓഡിനേറ്ററും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ക്യാമ്പ് നിയന്ത്രിച്ചു. അബീർ ഗ്രൂപ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് സീതി, അൽ ബവാനി ഗ്രൂപ് മാനേജർ താരീഖ്, ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഹനാദി, സ്റ്റാഫുകളായ വലീദ്, ശൈഖ്, അബ്ദുൽ ജലീൽ എന്നിവർ ക്യാമ്പ് ഏകോപിപ്പിച്ചു. അൽ ബവാനി കമ്പനിയിലെ 25 പേർ രക്തദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.