ജി​ദ്ദ​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് നി​ഖേ​ത് രാ​ജ് മൗ​ര്യ സം​സാ​രി​ക്കു​ന്നു

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സൗ​ദി ഐ.​ഒ.​സി സ്വീ​ക​ര​ണം നൽകി

ജി​ദ്ദ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ.​ഒ.​സി) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പും കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റു​മാ​യ സ​ലീം അ​ഹ​മ്മ​ദ്, ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് നി​ഖേ​ത് രാ​ജ് മൗ​ര്യ എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണ​വും ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. മ​ക്ക ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ഡ​യ​റ​ക്ട​ർ ഡോ. ​സാ​മി അ​ൽ ഇ​ല്യാ​നി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ.​ഒ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജാ​വേ​ദ് മി​യാ​ൻ ദാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​​ന്റെ പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​തി​ന്റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​​ന്റെ ഉ​ജ്ജ്വ​ല വി​ജ​യ​മെ​ന്നും സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച ചീ​ഫ് വി​പ്പ് സ​ലീം അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​രാ​ൻ​പോ​കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. തീ​ർ​ത്തും നി​ര​ർ​ഥ​ക​മാ​യ കോ​ൺ​ഗ്ര​സ്മു​ക്ത ഭാ​ര​ത​മെ​ന്ന ബി.​ജെ.​പി​യു​ടെ സ്വ​പ്നം ഒ​രി​ക്ക​ലും ഇ​ന്ത്യാ​രാ​ജ്യ​ത്ത് ന​ട​ക്കി​ല്ല.

 

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​ടി​യ ച​രി​ത്ര​വി​ജ​യം ഇ​ത് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​യും സ​ലീം അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് നി​ഖേ​ത് രാ​ജ് മൗ​ര്യ ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​ജാ​ത്യ​ങ്ങ​ൾ കൊ​ണ്ട് സ​മ്പു​ഷ്ട​മാ​യ ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ച്ചു​നി​ല​നി​ർ​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യും ആ ​ഭ​ര​ണ​ഘ​ട​ന ഇ​ന്ത്യ​ക്ക് സ​മ്മാ​നി​ച്ച ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സും അ​തി​ന് തു​ട​ക്കം​കു​റി​ച്ച പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​​ന്റെ അം​ഗ​ത്വ കാ​മ്പ​യി​ൻ ക​ർ​ണാ​ട​ക ചീ​ഫ് വി​പ്പ് സ​ലീം അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​രം അ​തി​ഥി​ക​ൾ വി​ത​ര​ണം ചെ​യ്തു.മി​ക​ച്ച സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ.​ഒ.​സി ന​ൽ​കി​യ ഉ​പ​ഹാ​രം ഒ.​ഐ.​സി.​സി ‌മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ ഏ​റ്റു​വാ​ങ്ങി.

മി​ക​ച്ച ഹ​ജ്ജ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ ഒ.​ഐ.​സി.​സി മ​ക്ക ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. സി​ക്ക​ന്ദ​ർ, അം​ജ​ദ്, റ​ഫീ​ഖ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ന​ദീ​റ മു​ജീ​ബ് അ​ണി​യി​ച്ചൊ​രു​ക്കി​യ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സും ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ഇ​ബ്രാ​ഹിം ക​ന്ന​ക​ർ, അ​ലോ​ക് പ്ര​ഭു, സ​ർ​ഫ്രാ​സ്, അ​സ​ർ, ജാ​സിം, ഇ​ഖ്‌​ബാ​ൽ ഗ​ബ്ഗാ​ൽ തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഒ.​ഐ.​സി.​സി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, മ​ക്ക ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Saudi IOC gives recognition to Karnataka Congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.