റിയാദ്: സൗദിയും ഇറാഖും തമ്മില്‍ സഹകരണം ശക്തമാക്കാനുള്ള സംയുക്ത സമിതി രൂപവത്കരിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെൻറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് പുതിയ കാല്‍വെപ്പ് നടത്തിയത്. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദി, ആഭ്യന്തര മന്ത്രി ഖാസിം അല്‍അഅ്റജി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയില്‍ നടത്തിയ സന്ദര്‍ശനത്തിെൻറ ഫലം കൂടിയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തിന് സംയുക്തസമിതി രൂപീകൃതമാവുന്നത്.
കൂടാതെ ഇറാഖിലെ ശിയ നേതാവ് മുഖ്തദ അസ്സദറും സൗദിയുടെ ഒൗദ്യോഗിക ക്ഷണപ്രകാരം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അയല്‍രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തമാക്കുന്നതിലൂടെ മേഖലയില്‍ കൂടുതല്‍ സുസ്ഥിരത ഉറപ്പാക്കാന്‍ ലക്ഷ്യമാക്കിയാണ് സഹകരണ കൗണ്‍സില്‍ രൂപവത്കരിക്കുന്നത്. സൗദിയുടെ വടക്കന്‍മേഖലയിൽ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഇറാഖുമായാണ്. ഇറാന്‍ മേഖലയില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതക്കും ഇറാഖുമായുള്ള സഹകരണം സൗദിക്ക് ഏറെ ഗുണം ചെയ്തേക്കും.
സൗദി സൈനിക വ്യവസായത്തിന് അതോറിറ്റി രൂപവത്കരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ഇറക്കുമതിയില്‍ ഗണ്യമായ കുറവു വരുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദിയില്‍ സൈനിക വ്യവസായം ആരംഭിക്കാന്‍ പ്രതിരോധ മന്ത്രി കൂടിയായ കിരീടാവകാശി കഴിഞ്ഞ മാസം തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.