ജിദ്ദ: കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹമ്മദ് അൽജാബിർ അൽസ്വബാഹിെൻറ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു.
ഏറെ വേദനയോടെയും വലിയ ദുഃഖത്തോടെയുമാണ് കുവൈത്ത് അമീറിെൻറ മരണവാർത്ത കേട്ടതെന്ന് സൗദി റോയൽ കോർട്ട് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇൗ സന്ദർഭത്തിൽ കുവൈത്തിലെ ആലു സ്വബാഹ് കുടുംബത്തിനും കുവൈത്ത് ജനതക്കും അറബ് ഇസ്ലാമിക രാഷ്ട്രങ്ങളും ആത്മാർഥമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു.
ധാരാളം നേട്ടങ്ങളുണ്ടാക്കിയ ജീവിതമാണ് അമീർ ശൈഖ് സ്വബാഹിേൻറത്. ഉദാരമതിയായിരുന്നു അദ്ദേഹം. ദാനധർമങ്ങൾക്കും അദ്ദേഹം വളരെ മുന്നിലായിരുന്നു. കുവൈത്തിനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും മനുഷ്യ സമൂഹത്തിനും മഹത്തായ സേവനങ്ങൾ അർപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
സൗദി അറേബ്യയും ജനങ്ങളും കുവൈത്ത് ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബത്തിനും കുവൈത്ത് ജനതക്കും ക്ഷമക്കും സാന്ത്വനത്തിനും വേണ്ടി പ്രാർഥിക്കുന്നു. കുവൈത്തിനും ജനങ്ങൾക്കും സുരക്ഷയും സ്ഥിരതയും സമൃദ്ധിയും നിലനിൽക്കെട്ടയെന്ന് പ്രാർഥിക്കുന്നുവെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇൗ മാസം ഒമ്പതിന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽഅഹമ്മദ് അൽജാബിർ അൽസബാഹിനെ ഫോൺ ചെയ്ത് കുവൈത്ത് അമീർ സബാഹിെൻറ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും സുഖപ്രാപ്തിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തിരുന്നു.
സുഖാന്വേഷണത്തിന് ശൈഖ് നവാഫ് നന്ദി അറിയിക്കുകയും രണ്ട് സഹോദര രാജ്യങ്ങളുടെ ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെ ഉൗട്ടിയുറപ്പിക്കുന്നതാണ് ഇതെന്ന് പറയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.