റിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സുരക്ഷപദ്ധതിക്ക് റിയാദിൽ തുടക്കംകുറിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി യോഗത്തിൽ സുരക്ഷ പദ്ധതിയുടെ അംഗത്വ ഫോറം നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന കുടുംബ സുരക്ഷപദ്ധതിയുടെ അംഗത്വ കാമ്പയിൻ അവസാനിച്ചതായും ഇത്തവണ പദ്ധതിക്ക് റിയാദിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയിൽ ഇത്തവണ 6,500ഒാളം പേരാണ് അംഗങ്ങളായത്. ദേശീയ സുരക്ഷപദ്ധതിയിൽ ഇത്തവണയും പതിനായിരത്തിലധികം പേരെ റിയാദിൽ നിന്ന് അംഗങ്ങളാക്കാനും ഇതിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
വെള്ളിയാഴ്ച നടക്കുന്ന 'അപ്ലോഡ് സി19 വാരിയേഴ്സ്' പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം തൃക്കരിപ്പൂർ യോഗം ഉദ്ഘാടനം ചെയ്തു. ജലീൽ തിരൂർ, കെ.ടി. അബൂബക്കർ, കബീർ വൈലത്തൂർ, അബ്ദുൽ മജീദ് പയ്യന്നൂർ, ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, ഷാഹിദ് മാസ്റ്റർ, മാമുക്കോയ ഒറ്റപ്പാലം, പി.സി. അലി വയനാട്, സിദ്ദീഖ് തുവ്വൂർ, അക്ബർ വേങ്ങാട്ട്, സഫീർ തിരൂർ, എ.യു. സിദ്ദീഖ്, കെ.പി. മുഹമ്മദ് കളപ്പാറ, ഷാഫി സെഞ്ച്വറി, അൻവർ വാരം, അഷ്റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫറോക്ക്, ഹർഷൽ വയനാട്, മുഹമ്മദ് വേങ്ങര, അഷ്റഫ് വെള്ളേപ്പാടം, ഷൗക്കത്ത് പാലപ്പള്ളി, ജലീൽ മുവ്വാറ്റുപുഴ, ഉസ്മാൻ പരീത്, ജലീൽ ആലുവ, ഷംസു പൊന്നാനി, കുഞ്ഞിപ്പ തവനൂർ, അൻഷാദ് തൃശൂർ, ഷഫീഖ് കൂടാളി, സുഹൈൽ കൊടുവള്ളി, ജാഫർ സാദിഖ് പുത്തൂർമഠം, ജാബിർ വാഴമ്പുറം, റഫീഖ് പൂപ്പലം, മുനീർ മക്കാനി, കെ.ടി. അബൂബക്കർ മങ്കട, മജീദ് പരപ്പനങ്ങാടി, സമീർ വെട്ടം, മുത്തു കട്ടുപ്പാറ എന്നിവർ സംസാരിച്ചു. അരിമ്പ്ര സുബൈർ സ്വാഗതവും മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.