മസ്കത്ത്: സൗദി കരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാെൻറ ഒമാൻ സന്ദർശനത്തിെൻറ ഭാഗമായി സൗദി അറേബ്യയിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘം വാർത്തവിതരണ മന്ത്രാലയ ആസ്ഥാനം സന്ദർശിച്ചു. വാർത്തവിതരണ മന്ത്രാലയത്തിെൻറ വിവിധ വകുപ്പുകളിൽ പര്യടനം നടത്തിയ സംഘം പ്രവർത്തന രീതികൾ മനസ്സിലാക്കുകയും ചെയ്തു. ദൃശ്യ, ശ്രാവ്യ,അച്ചടി, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും കാണുകയും ചെയ്തു.
ഇൻറർനാഷനൽ മീഡിയ റിലേഷൻസ് ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ ഗാംദി, സൗദി പ്രസ് ഏജൻസി പ്രസിഡൻറ് ഡോ. ഫഹദ് ഹസൻ അൽ അഖ്റാൻ, വിവിധ സൗദി മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, എഡിറ്റർമാർ എന്നിരായിരുന്നു മാധ്യമ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. വാർത്താവിതരണ മന്ത്രാലയത്തിലെ ഇൻഫർമേഷൻ അണ്ടർ സെക്രട്ടറി അലി ഖൽഫാൻ അൽ ജാബ്രി, റേഡിയോ ആൻഡ് ടെലിവിഷൻ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മുഹമ്മദ് സെയ്ദ് അൽ ബലൂഷി, മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.