റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു. റിയാദിൽ നിന്ന് 176 കിലോമീറ്റർ അകലെ മറാത്ത് എന്ന സ്ഥലത്ത് നഗരസഭ ജീവനക്കാരനായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിളക്കത്തൊടി മുഹമ്മദ് മുസ്തഫ (61) ആണ് മരിച്ചത്.
പിതാവ്: അലവി വിളക്കത്തൊടി. മാതാവ്: അയിഷ. ഭാര്യ: വി.ടി. സുബൈദ. മക്കൾ: അബ്ദുൽ മുഹൈമിൻ (ദുബൈ), മുഫീദ, മുസ്‌തഹ്സിന.
അനന്തര നടപടികൾക്കായി ബന്ധു സിദ്ധീഖ്, മറാത്ത് കെ.എം.സി.സി നേതാക്കൾ, റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നാട്ടിൽ നിന്ന് സത്താർ താമരത്ത്, സലിം താമരത്ത് എന്നിവർ രംഗത്തുണ്ട്. കബറടക്കം മറാത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.