സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​നും ലുലു ഗ്രൂപ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫലിയും (ഫയൽ ഫോ​േട്ടാ)

ലുലു ഗ്രൂപ്പി​െൻറ ഓഹരി വാങ്ങാന്‍ സൗദി ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടും; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

റിയാദ്​: ആഗോള റീട്ടെയില്‍ വിപണന രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പി​െൻറ ഓഹരി വാങ്ങാന്‍ സൗദി അറേബ്യയിലെ പബ്ലിക്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടും (പി.​െഎ.എഫ്​). കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ നേതൃത്വത്തിലുള്ള പൊതുനിക്ഷേപ നിധിയാണ്​ ലുലു ഒാഹരി വാങ്ങാനുള്ള ചർച്ച ആരംഭിച്ചത്​. എന്നാൽ ഇക്കാര്യം​ ലുലു ഗ്രൂപ്​ സ്ഥിരീകരിച്ചിട്ടില്ല.

എണ്ണേതര വരുമാനവും വിദേശ നിക്ഷേപവും ലക്ഷ്യമാക്കി അമീർ മുഹമ്മദ്​ ബിൻ സൽമാൻ മുൻകൈയ്യെടുത്ത്​ രൂപവത്​കരിച്ച പി.​െഎ.എഫ്​ വഴിയാണ്​ സൗദിയിലേക്ക് ആഗോള നിക്ഷേപ കമ്പനികളെത്തുന്നത്. അതി​െൻറ തുടർച്ചയാണ്​ ലുവുവി​െൻറ ഓഹരി വാങ്ങാനുള്ള ശ്രമവും. 55,800 കോടി രൂപയാണ് ലുലു ഗ്രൂപ്പി​െൻറ ആസ്തി. ലുലുവി​െൻറ നിശ്ചിത ശതമാനം ഓഹരി വാങ്ങാനാണ്​ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഇന്ത്യൻ വ്യവസായ പ്രമുഖന്‍ എം.എ. യൂസുഫലി ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ലുലു ഗ്രൂപ്പ് റീട്ടെയില്‍ രംഗത്ത് ആഗോള തലത്തിൽ തന്നെ അതിവേഗത്തിലാണ് വളരുന്നത്. ഈ വിശ്വാസമാണ് ഓഹരി വാങ്ങുന്നതിലേക്ക്​ പി.​ െഎ.എഫിനെ ആകർഷിക്കുന്നത്​. എത്ര ഓഹരി വാങ്ങുമെന്നും എത്ര തുക ലുലു ഗ്രൂപ്പില്‍ നിക്ഷേപിക്കുമെന്നും പി.ഐ.എഫ് വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ച സംബന്ധിച്ച്​ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തെങ്കിലും ലുലു ഗ്രൂപ് പ്രതികരിച്ചിട്ടില്ല. റോയിട്ടേഴ്​സ്​ വാർത്ത ഏജൻസിയാണ്​ ഒാഹരി വാങ്ങൽ വാർത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പി.ഐ.എഫിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത.

ആഗോള തലത്തില്‍ 22 രാജ്യങ്ങളിലായി 194 ഹൈപര്‍മാര്‍ക്കറ്റു ശാഖകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 55,000 ജീവനക്കാർ ഇൗ ശൃംഖലയിൽ ജോലിയെടുക്കുന്നു. റീട്ടെയില്‍ ബിസിനസിന് പുറമെ ഭക്ഷ്യമേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും ലുലു ഗ്രൂപ്​ നിലയുറപ്പിച്ചിട്ടുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.