ദമ്മാം: അയൽരാജ്യത്ത് വീട്ടുജോലിക്കെത്തിയ യുവാവിന് സൗദി മരുഭൂമിയിൽ ഹോമിക്കേണ്ടി വന്നത് മൂന്നുകൊല്ലം. ശമ്പളവും, മതിയായ ആഹാരവുമില്ലാതെ നൂറിലധികം ഒട്ടകങ്ങളുമായി ജോലി ചെയ്യേണ്ടി വന്ന യുവാവിന് ഒടുവിൽ ഒരു സ്വദേശിയും മലയാളി സാമൂഹ്യ പ്രവർത്തകരും തുണയായി. യു.പി റായ് ബേലി സ്വദേശി അമർനാഥിനാണ് (32) ഗൾഫ് മോഹങ്ങൾ പൊലിഞ്ഞ് മടങ്ങേണ്ടി വന്നത്.
മൂന്ന് കൊല്ലം മുമ്പാണ് അമർ നാഥ് ഖത്തറിൽ ഏജൻറ് നൽകിയ വിസയിൽ വീട്ടു ജോലിക്കെത്തിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഇയാളെ പുറത്ത് പോയി സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സ്പോൺസർ സൗദിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെത്ര. സൗദിയിലെ നാരിയയിൽ നിന്നും 100 കിലോമീറ്ററോളം ഉള്ളിൽ മരുഭൂമിയിൽ നുറോളം ഒട്ടകങ്ങളുള്ള ഫാമിലാണ് യുവാവിനെ എത്തിച്ചത്. തനിക്ക് പരിചയമില്ലാത്ത ജോലിയാണന്നും ദയവു ചെയ്ത് വിട്ടയക്കണമെന്നും കേണപേക്ഷിച്ചിട്ടും ഫലവുമുണ്ടായില്ലത്രെ. രണ്ടര കൊല്ലമാണ് അമർനാഫ് മരുഭൂമിയിൽ ഒട്ടകങ്ങളുമായി ജീവിച്ചത്. ഇതിനിടയിൽ രക്ഷപ്പെടാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പലപ്പോഴായി ലഭിച്ച 2500 റിയാൽ മാത്രമാണ് ആകെ കിട്ടിയ പ്രതിഫലം. ഇതിനിടയിൽ അമർനാഥിെൻറ മോചനം തേടി വീട്ടുകാർ അധികാര കേന്ദ്രങ്ങളിലെല്ലാം പരാതി നൽകിയിരുന്നു.
ഗത്യന്തരമില്ലാതെ ഒരു ദിവസം രാത്രി കൈയിൽ കരുതിയ കന്നാസിൽ നിറയെ വെള്ളവുമായി അവിടെ നിന്ന് ഒളിച്ചോടിയ അമർ നാഥിന് പക്ഷെ ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിഞ്ഞില്ല. എത്ര ദൂരം സഞ്ചരിച്ചുവെന്നും കൃത്യമായി ഒാർമയില്ല. വഴിയിൽ ഒാർമ നഷ്ടപ്പെട്ട് തളർന്നു വീണ അമർനാഥിനെ അതുവഴി വന്ന സൗദി പൗരൻ തെൻറ വാഹനത്തിൽ കയറ്റി ‘മസറ’യിൽ എത്തിച്ചു പരിചരിച്ചു. താൻ ഇതുവരെ അറിഞ്ഞതിൽ നിന്ന് വ്യത്യസ്തമായ ജീവിതമാണ് അവിടെ അനുഭവിച്ചതെന്ന് അമർനാഥ് പറഞ്ഞു. മകനെപ്പോലെ തന്നെ പരിചരിക്കുകയും ആരോഗ്യം വീണ്ടെടുത്തപ്പേൾ ഇഷ്ടമെങ്കിൽ തെൻറ ഫാമിൽ ജോലിയിൽ തുടരാമെന്നും അല്ലെങ്കിൽ ഇഷ്ടമുള്ളിടത്ത് എത്തിക്കാമെന്നും ഇദ്ദേഹം അറിയിച്ചു. ഇത്രയും കാലം ജോലി ചെയ്തിട്ടും ശമ്പളം കിട്ടിയില്ലെന്നും ജോലിക്ക് തയാറാണന്നും അറിയിച്ചതോടെ 1200 റിയാൽ ശംബളത്തിൽ ജോലി നൽകി. എട്ട് മാസം അവിടെ തുടർന്ന അമർനാഥിന് ഭക്ഷണവും ശമ്പളവും നൽകി സൗദി പൗരൻ നീതി കാട്ടി. ഒടുവിൽ നാട്ടിൽ പോകാൻ അനുമതി ചോദിച്ച അമർനാഥിന് സമ്മാനങ്ങളും നൽകിയാണ് അയാൾ യാത്രയാക്കിയത്.
എംബസിയിൽ അഭയം തേടിയ അമർനാഥിനെ സഹായിക്കാൻ ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തിനെ ചുമതലപ്പെടുത്തി. സ്വന്തം മുറിയിൽ അമർനാഥിന് വാസമൊരുക്കിയ നാസ് ഡീപോർേട്ടഷൻ സെൻറർ അധികാരികളുടെ സഹായത്തോടെ നാട്ടിലയച്ചു. കുറേ ദുരിതങ്ങൾ താൻ അനുഭവിച്ചുവെങ്കിലും, പിന്നീട് തനിക്ക് ലഭിച്ച സ്നേഹവും, പരിചരണവും ഒരു കാലത്തും മറക്കാനാവില്ലെന്ന് അമർനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.