മരുഭൂമിയിൽ പരിക്കേറ്റ ഇടയന്​ സൗദി റെഡ്​ ക്രസൻറിന്‍റെ കരുതൽ

റിയാദ്​: മരുഭൂമിയിൽ വെച്ച്​ പരിക്കേറ്റ ഇടയന്​ സൗദി റെഡ്​ ക്രസൻറി​െൻറ കരുതൽ. ഖസീം പ്രവിശ്യയിലെ മരുഭൂമിയില്‍ ഒട്ടകങ്ങളുടെ ഇടയനായ വിദേശിക്ക്​ ഗുരുതര പരിക്കേറ്റെന്ന്​ അറിഞ്ഞ്​ റെഡ്​ ക്രസൻറ്​ അതിവേഗം എയർ ആംബുലൻസ്​ അയച്ച്​ ദുഷ്​കര ദൗത്യത്തിലൂടെ ആശുപത്രിയിലെത്തിച്ച്​ ജീവൻ രക്ഷിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിൽ അപകടനില തരണം ചെയ്​തു​. ​

ഖസീം പ്രവിശ്യയുടെ വടക്ക് അൽ ബൈദ ഖനിമേഖലയുടെ പടിഞ്ഞാറ് അൽ മദ്ഹൂര്‍ മരുഭൂമിയില്‍ ഒട്ടകക്കൂട്ടങ്ങളുടെ പരിപാലകനായി കഴിഞ്ഞ ഈ പ്രവാസി തൊഴിലാളിക്ക്​ പരിക്കേറ്റതായി സൗദി പൗരനാണ്​ റെഡ് ക്രസൻറി​െൻറ ഖസീം റീജനൽ കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്​. ഉണർന്നു​ പ്രവർത്തിച്ച റെഡ്​ ക്രസൻറ്​ അധികൃതർ ഉടൻ എയർ ആംബുലൻസിനെയും സന്നദ്ധ പ്രവർത്തകരെയും തയാറാക്കി ഇടയനുള്ള സ്ഥലം കൃത്യമായി ലൊക്കേറ്റ്​ ചെയ്​ത്​ അവിടെ എത്തുകയായിരുന്നു. സ്ഥലത്ത്​ വെച്ച്​ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം എയർ ആംബുലൻസിൽ കയറ്റി വിദഗ്ധ ചികിത്സക്കായി ബുറൈദ സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചു. 



 


വിദൂരസ്ഥമായ മരുഭൂമിയിൽ കഴിയുന്ന ഇടയ​െൻറ അടുത്തേക്ക്​ പോലും കരുതലി​െൻറ കരം നീട്ടി പാഞ്ഞെത്തുന്ന സൗദി റെഡ്​ ക്രസൻറി​െൻറ പ്രവർത്തനത്തെ വാഴ്​ത്തുകയാണ്​ സോഷ്യൽ മീഡിയ. 24 മണിക്കൂറും എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാണെന്നും മനുഷ്യ ജീവ​െൻറ രക്ഷക്കായി ഏത്​ ദുഷ്​കര സാഹചര്യത്തിലായാലും അതിവേഗം എത്തുമെന്നും സൗദി റെഡ് ക്രസൻറ്​ ഖസീം പ്രവിശ്യാ റീജനൽ മേധാവി ഖാലിദ് അല്‍ഖിദ്ര്‍ പറഞ്ഞു. 997 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ സേവനം ലഭിക്കും. ‘തവക്കല്‍ന’ ആപ്പ് വഴിയും സേവനം തേടാം.

Tags:    
News Summary - Saudi Red Crescent rescued a shepherd injured in the desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.