റിയാദ്: ഉംറ,സിയാറ വിസക്ക് ഓൺലൈൻ വഴി നേരിട്ട് അപേക്ഷിക്കാനുള്ള സേവനം സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലായ ‘മഖാം’ പരിഷ്കരിച്ചുകൊണ്ടാണ് പുതിയ സേവനം പ്രാബല്യത്തിൽ വരുന്നത്. സൗദിയുടെ നേരിട്ടുള്ള ഉംറ ഏജൻസികൾ പ്രവർത്തിക്കാത്ത 157 രാഷ്ട്രങ്ങളിലെ തീർഥാടകർക്ക് ‘മഖാം’ വഴി ഓൺലൈനായി ഉംറ, സിയാറ വിസക്ക് അപേക്ഷിക്കാനാവും.
തീർഥാടനത്തിെൻറ ഭാഗമായ മക്ക, മദീന നഗരങ്ങളിലെ താമസം, ഗതാഗതം തുടങ്ങിയ അനുബന്ധ സേവനങ്ങളും ഓൺലൈൻ വഴി തീർഥാടകർക്ക് യാത്രയുടെ മുന്നോടിയായി തെരഞ്ഞെടുക്കാനാവും.
സൗദിയുടെ നേരിട്ടുള്ള ഉംറ സര്‍വീസ് ഏജന്‍സികളില്ലാത്ത 157 രാജ്യങ്ങള്‍ക്ക് തീരുമാനം നേട്ടമാകും. പുതിയ മാറ്റമനുസരിച്ച് ഉംറ വിസക്ക് അപേക്ഷിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ല. മറിച്ച് വിവിധ ഉംറ കമ്പനികളുടെ വ്യത്യസ്ത നിലവാരത്തിലുള്ള പാക്കേജുകളില്‍ ഒന്ന് തെരഞ്ഞെടുത്താൽ മതി. ലോകത്തിെൻറ ഏത് ഭാഗത്തു നിന്നും എംബസിയുടെ സഹായമില്ലാതെ നേരിട്ട് ഇലക്ട്രോണിക് വിസ ഇതോടെ ലഭ്യമാകും. ഇങ്ങനെ എത്തുന്ന തീർഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉംറ കമ്പനികള്‍ നല്‍കുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും. ഉംറ തീർഥാടന നടപടികള്‍ ലളിതമാക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മഖാം പോര്‍ട്ടല്‍ വഴി സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.