ജിദ്ദ: ഖത്തറിലെ ഹജ്ജ്, ഉംറ തീർഥാടകർക്ക് പുണ്യഭൂമിയിലെത്തി അവരുടെ ആരാധനകൾ നിർവ ഹിക്കാൻ എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ഖത്തർ പൗരന്മാർക്ക് തീർഥാടനത്തിന് വരാനുള്ള തടസ്സങ്ങൾ ഗവൺമെൻറ് ഒഴിവാക്കിക്കൊടുക്കണം. സൗദി അറേബ്യ ഖത്തർ പൗരന്മാർക്ക് തീർഥാടനത്തിന് തടസ്സം നിൽക്കുന്നു എന്ന ആരോപണം ഹജ്ജ് മന്ത്രാലയം നിഷേധിച്ചു. അതേസമയം, ഹജ്ജിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താൻ അനുവദിക്കില്ല. ഖത്തറിൽ നിന്നുള്ള ഹാജിമാർക്ക് ഹജ്ജിന് വേണ്ട എല്ലാ സൗകര്യങ്ങളും സൗദി ഒരുക്കും. ഒാൺലൈൻ വഴി ഹാജിമാർക്ക് താമസവും മറ്റും ലഭ്യമാക്കാൻ അവസരമുണ്ട്. ഖത്തർ എയർവേസ് ഒഴികെ മറ്റു മാർഗങ്ങളിൽ ഹജ്ജിന് വരാവുന്നതാണ് എന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.