????? ?? ?????

കൊട്ടാരത്തിന്​ സമീപം വെടിവെപ്പ്​: പ്രതി സാധാരണ ജീവിതം നയിച്ചയാൾ

ജിദ്ദ: ജിദ്ദയിലെ അൽസലാം കൊട്ടാരത്തിന്​ സമീപം   സുരക്ഷാപോസ്​റ്റിന്​ നേരെ വെടിയുതിർത്ത യുവാവ്​ സാധാരണ ജീവിതം നയിച്ചയാളെന്ന്​ ആഭ്യന്തരമന്ത്രാലയം വക്​താവ്​  മൻസൂർ അൽതുർക്കി പറഞ്ഞു. മക്ക പ്രവിശ്യയിലെ അല്ലീത്ത് സ്വദേശിയാണ്​ കൊല്ലപ്പെട്ട പ്രതി മൻസൂർ അൽ ആമിരി.  കുറച്ചു കാലമായി ജിദ്ദയിൽ പിതാവിനൊപ്പമാണ്​ താമസം. ഭീകരരുടെ പട്ടികയിലുള്ളയാളല്ല പ്രതി.  

ഗർഭിണിയായ ഭാര്യയെ  സംഭവത്തി​​​െൻറ രണ്ട്​  ദിവസം മുമ്പാണ്​ ഇയാൾ അല്ലീത്ത്​ ഗ്രാമത്തിലെ വീട്ടിൽ കൊണ്ടാക്കിയത് എന്ന്​ ബന്ധുക്കളെ ഉദ്ധരിച്ച്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു.​ സ്​കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്​ സ്വകാര്യമേഖലയിൽ ജോലി ചെയ്യുകയായിരുന്നു മൻസൂർ അൽ ആമിരി. വിദേശത്തെവിടെയും പോയിട്ടില്ലെന്ന്​ ബന്ധുക്കൾ പറഞ്ഞു. തീ​വ്രവാദസ്വഭാവമുള്ള പ്രവർത്തനങ്ങളൊ സംസാരമോ യുവാവി​​​െൻറ ഭാഗത്ത്​ നിന്നുണ്ടായിരുന്നില്ല. സാധാരണ പോലെ സമൂഹത്തിൽ എല്ലാ പരിപാടികളിലും പ​​െങ്കടുക്കാറുണ്ടായിരുന്നു. ഭീകരാക്രമണം നടത്തി കൊല്ലപ്പെട്ട മൻസൂർ അൽ ആമിരിയുടെ ചിത്രം കണ്ട്​ കുടുംബാംഗങ്ങൾ ഞെട്ടി.

രണ്ട്​ സുരക്ഷാസേനാംഗങ്ങളെ വെടിവെച്ച യുവാവിനെ ദേശീയ സുരക്ഷാസേന വെടിവെച്ച്​ വീഴ്​ത്തുകയായിരുന്നു. രണ്ട്​  സേനാംഗങ്ങൾ മരിച്ച സംഭവത്തിൽ മൂന്ന്​ പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​. കാറിൽ കലാഷ്​നികോവ്​ തോക്കുകളും പെട്രോൾ ബോംബുമായെത്തിയ പ്രതി കൊട്ടാരത്തി​​​െൻറ പടിഞ്ഞാറെ ഗേറ്റിന്​ സമീപമാണ്​ വെടിയുതിർത്തത്​.  സംഭവത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം  അന്വേഷണം തുടരുകയാണ്​.

Tags:    
News Summary - saudi security foils terror attack-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.