ജിദ്ദ: സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരണമായിരുന്നു ശസ്ത്രക്രിയ.
ഇടുപ്പുകൾ തമ്മിൽ ഒട്ടിയും സുഷുമ്നാ നാഡിയുടെയും അതിെൻറ ചർമത്തിെൻറയും അടിഭാഗം കൂടിച്ചേർന്ന നിലയിലുമുള്ള സൗദി സയാമീസുകളെയാണ് വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. 28 കൺസൾട്ടൻറുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്ത ശസ്ത്രക്രിയ ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. എട്ട് മണിക്കൂർ സമയമെടുത്തു.
സയാമീസുകളെ വേർപ്പെടുത്തുന്ന 53-ാമത്തെ ശസ്ത്രക്രിയയാണ് ഇപ്പോൾ നടന്നതെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപർവൈസറും ശസ്ത്രക്രിയ സംഘം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ് പറഞ്ഞു. കഴിഞ്ഞ 32 വർഷത്തിനിടയിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 127 സയാമീസ് ഇരട്ടകളെ പരിപാലിക്കാൻ സൗദി സയാമീസ് വേർപ്പെടുത്തൽ പദ്ധതിക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
മാനുഷിക പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് മെഡിക്കൽ പ്രവർത്തനങ്ങളിൽ സൗദി അറേബ്യയുടെ മുൻനിര പങ്ക് എടുത്തുകാട്ടുന്നതാണ് ഇത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിലുള്ള വിഷനെ ഇത് ഉൾക്കൊള്ളുന്നുവെന്നും ഡോ. റബീഅ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.