റിയാദ്: സൗദി ടൂറിസം എല്ലാ തലങ്ങളിലും വലിയ വികസനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സുറാബ് പൊളോലി കാഷ്വിലി പറഞ്ഞു. ‘സൗദി സമ്മർ 2024’ പ്രോഗ്രാം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപ വർഷങ്ങളിൽ സൗദിയുടെ ടൂറിസം മേഖല വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ രാജ്യത്തേക്കുള്ള തന്റെ നിരവധി സന്ദർശനങ്ങളിൽ താൻ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ എണ്ണവുമായി ബന്ധപ്പെട്ട ആഗോള സൂചകങ്ങളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണ്. ഇത് യുനൈറ്റഡ് നേഷൻസ് ടൂറിസം ഓർഗനൈസേഷന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാമതെത്താൻ സഹായിച്ചു.
ഈ മഹത്തായ നേട്ടങ്ങളെല്ലാം സൗദിയിലെ ഈ മേഖലയുടെ ചുമതലയുള്ളവരുടെ ശരിയായ ആസൂത്രണവും വൈവിധ്യമാർന്ന കാലാവസ്ഥയുടെയും അതിശയകരമായ പ്രകൃതിദത്ത ലാൻഡ്മാർക്കുകളുടെയും വലിയ സാധ്യതകളാണ്. അതില്ലാതെ ഇത് കൈവരിക്കാനാവില്ല. കൂടാതെ ഉദാരവും ആതിഥ്യമര്യാദയാൽ വ്യത്യസ്തരുമായ സൗദി ജനതയും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. ഇതിലൂടെയെല്ലാം സൗദിയിലെ ടൂറിസം മേഖലക്ക് പുതിയതും പ്രധാനവുമായ നേട്ടങ്ങൾക്കായുള്ള സൂചിക ഉയരുന്നുവെന്നും വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.