സൗ​ദി​യി​ൽ ഭി​ക്ഷാ​ട​ന നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ഭി​ക്ഷാ​ട​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ. ക​ടു​ത്ത​ശി​ക്ഷ ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. രാ​ജ്യ​ത്ത് ഭി​ക്ഷാ​ട​നം നേ​ര​ത്തേ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ. യാ​ച​ക​ർ​ക്കു​ള്ള ശി​ക്ഷ ക​ടു​പ്പി​ക്കു​ന്ന വ്യ​വ​സ്ഥ​യാ​ണ് പു​തി​യ നി​യ​മാ​വ​ലി​യി​ൽ ചേ​ർ​ത്തി​ട്ടു​ള്ള​ത്.

ഭി​ക്ഷാ​ട​ന വി​രു​ദ്ധ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്ൾ മൂ​ന്ന്, ആ​റ് എ​ന്നി​വ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. യാ​ച​ക​രെ സ​ഹാ​യി​ക്കു​ന്ന സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി​ക​ളെ​യും നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നും നി​ർ​ദേ​ശം ന​ൽ​കി. മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച ഭി​ക്ഷാ​ട​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി ത​ട​വും ഒ​രു ല​ക്ഷം റി​യാ​ൽ പി​ഴ​യു​മാ​ണ്​ ശി​ക്ഷ.

ഓ​രോ കേ​സി​​ന്റെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക വ​ഴി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഏ​ജ​ൻ​സി​ക​ൾ​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ അ​റി​വോ​ടെ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കും. പു​തി​യ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​ദ്യ​മാ​യി ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി ഇ​നി​യൊ​രി​ക്ക​ലും യാ​ചി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ​യി​ൽ ഒ​പ്പി​ടു​വി​ച്ചാ​ണ് ആ​ദ്യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ങ്കി​ൽ അ​റ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കും. അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നാ​യി​രി​ക്കും. സം​ഘ​ടി​ത സ്വ​ഭാ​വ​ത്തി​ൽ ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ഭി​ക്ഷാ​ട​ക​രെ വി​വി​ധ രീ​തി​യി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ർ, അ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്യു​ന്ന​വ​ർ എ​ന്നീ കു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്കും പ​ര​മാ​വ​ധി ഒ​രു വ​ർ​ഷം ത​ട​വോ ഒ​രു ല​ക്ഷം റി​യാ​ൽ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും​കൂ​ടി ഒ​ന്നി​ച്ചോ ശി​ക്ഷ നി​യ​മാ​വ​ലി​യി​ൽ അ​നു​ശാ​സി​ക്കു​ന്നു.

ഭി​ക്ഷാ​ട​ന​ത്തി​ന് ശി​ക്ഷി​ച്ച വി​ദേ​ശി​ക​ളെ ശി​ക്ഷ​ക്കു​ശേ​ഷം അ​വ​രെ നാ​ടു​ക​ട​ത്താ​നും സൗ​ദി​യി​ൽ ജോ​ലി​ക്ക് അ​നു​വ​ദി​ക്കാ​തി​രി​ക്കാ​നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു.

പൊ​തു​സ്ഥ​ല​ങ്ങ​ൾ, പ​ള്ളി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ക​ട​ക​ൾ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ല്ലാം ഭി​ക്ഷാ​ട​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും സ്വ​ദേ​ശി​ക​ളി​ൽ ചി​ല​രെ യാ​ച​ന​യി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​നും അ​വ​രു​ടെ പ​രാ​ധീ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​നും സ്വ​കാ​ര്യ ചാ​രി​റ്റ​ബി​ൾ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Saudi tightens begging control measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.