മദീന: കലാലയം സാംസ്കാരികവേദിയുടെ 13ാമത് എഡിഷൻ പ്രവാസി സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവിന്റെ സംഘാടക സമിതി ഓഫിസ് മദീനയിൽ തുറന്നു. ഐ.സി.എഫ് മദീന സോൺ കാബിനറ്റ് അംഗം അബൂബക്കർ ഹാജി ഓഫിസ് ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് പ്രൊവിൻസ് ഫിനാൻസ് സെക്രട്ടറി മുഹ്യിദ്ദീൻ സഖാഫി, സോൺ പ്രസിഡന്റ് നിസാം കൊല്ലം, ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ ഭാരവാഹികളായ മൻസൂർ ചുണ്ടമ്പറ്റ, ഫസീൻ അഹമ്മദ്, ഇർഷാദ് കടമ്പോട്, നാഷനൽ ഇ.ബി അംഗങ്ങളായ ഫൈറൂസ് വെള്ളില, ഉസ്മാൻ ഒറ്റപ്പാലം, മദീന സോൺ ഭാരവാഹികളായ അബ്ബാസ് കൊടുവള്ളി, നൗഷാദ് താനാളൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഈ മാസം 10ന് വെള്ളിയാഴ്ച നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, യാംബു, മദീന, ജീസാൻ, അസീർ, അൽബഹ, മക്ക, തബൂക്, ത്വാഇഫ് എന്നീ 10 സോണുകളിൽനിന്നായി 68 മത്സരയിനങ്ങളിൽ 500ഓളം പ്രതിഭകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.