ജിദ്ദ: ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിനിൽ പിടികൂടിയവരുടെ എണ്ണം 1,18,425 ആയി. വിവിധ മേഖലകളിൽ തൊഴിൽ താമസ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച് പിടിയിലായവരാണിവർ. രണ്ടാഴ്ചക്കിടയിൽ സുരക്ഷ വകുപ്പുകളും അനുബന്ധ വകുപ്പുകളും നടത്തിയ വ്യാപക പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിെൻറ ഭാഗമായി മുഴുവൻ കോൺട്രാക്റ്റിങ് കമ്പനികളോടും തൊഴിൽ താമസ നിയമങ്ങൾ പാലിക്കാൻ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ ബ്രാഞ്ച് മേധാവികൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഗതാഗത മന്ത്രാലയത്തിന് കീഴിൽ വിവിധ മേഖലകളിലായി 625 ഒാളം പദ്ധതികൾ നടപ്പിലാക്കി വരുന്നതായാണ് കണക്ക്. ഇവ നടപ്പിലാക്കുകയും റിപ്പയറിങ് ജോലികളേെറ്റടുത്ത് നടത്തുന്നവരുമായ മുഴുവൻ കോൺട്രാക്റ്റിങ് കമ്പനികളും നിർദേശം പാലിക്കണമെന്നും ഇൗ രംഗത്ത് പരിശോധനയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
പിടിയിലായവരിൽ 67,760 പേർ താമസ നിയമ ലംഘകരും 19,709 പേർ അതിർത്തി സുരക്ഷ നിയമ ലംഘകരും 30,956 പേർ തൊഴിൽ നിയമലംഘകരുമാണ്. തൊഴിൽ താമസ നിയമ ലംഘകരെ സംരക്ഷിക്കുകയും ജോലി, യാത്ര സൗകര്യങ്ങൾ നൽകുകയും ചെയ്ത 416 വിദേശികളും 58 സ്വദേശികളും പിടിയിലായവരിലുണ്ട്. രാജ്യത്തിെൻറ വിവിധ മേഖലകളിൽ പരിശോധന തുടരുകയാണ്. പിടിയിലാകുന്നവരെ അതതു മേഖലകളിലെ നാടുകടത്തൽ കേന്ദ്രങ്ങളിലെത്തിച്ച് നിയമ നടപടികളെടുക്കൽ പുരോഗമിക്കുകയാണ്. 17237 പേരെ ഇതിനകം നാട് കടത്തിയതായാണ് കണക്ക്. 11811 പേർക്കെതിരെ അടിയന്തിര ശിക്ഷ നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. 14870 പേർ എംബസികളിൽ നിന്ന് യാത്രാരേഖകൾക്കായും 15543 പേർ യാത്രാബുക്കിങ് നടപടികൾ പൂർത്തിയാക്കാനും കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.