ജിദ്ദ: സൗദിയിൽ ഈ വർഷാവസാനം നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യോഗിക ലോഗോ ദേശീ യ വിമാനക്കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) വിമാനങ്ങളിൽ ആലേഖനം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. ബോയിങ് 777-300 വിമാനങ്ങളിലാണ് ലോഗോ ആലേഖനം ചെയ്യുന്നത്. വിമാന ബോഡിയുടെ മുൻഭാഗത്തുള്ള വശങ്ങളിലും പിന്നിൽ ചിറക് ഭാഗത്തുമായാണ് ജി20 ലോഗോ ആലേഖനം ചെയ്യുന്നത്. ഉച്ചകോടിയോട് അനുബന്ധിച്ച വെർച്വൽ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. കോവിഡ് -19 ആഗോള വെല്ലുവിളിയാണെന്നും അതിനെ നേരിടാൻ ഏകോപിച്ച പ്രവർത്തനം ആവശ്യമാണെന്നും അന്ന് സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തൽ’ എന്ന തലക്കെട്ടിൽ സൗദിയിലെ റിയാദിൽ ഈ വർഷവസാനം നവംബർ 21, 22 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുക. ഇതാദ്യമായാണ് ജി20 ഉച്ചകോടിക്ക് സൗദി അറേബ്യ വേദിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.