റിയാദ്: മലർവാടി സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ പരിപാടിയുടെ രണ്ടാംഘട്ട മത്സരങ്ങൾ സമാപിച്ചു. രണ്ട് ലക്ഷത്തോളം വരുന്ന കുട്ടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായിരുന്നു മത്സരം. ശനിയാഴ്ച നടന്ന എൽ.പി, യു.പി, ഹൈസ്കൂൾതല മത്സരങ്ങളിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി മുന്നൂറോളം കുട്ടികളാണ് മത്സരത്തിൽ അണിനിരന്നത്. അറിവിെൻറ ഉത്സവമായി മലർവാടി വർഷംതോറും നടത്തുന്ന വിജ്ഞാനോത്സവത്തിെൻറ ഓൺലൈൻ രൂപമാണ് ലിറ്റിൽസ്കോളർ. ഏഷ്യ, യൂറോപ്, ആഫ്രിക്ക, അമേരിക്ക തുടങ്ങി ലോകം മുഴുവൻ ചിതറിക്കിടക്കുന്ന മലയാളി കുരുന്നുകൾക്കും കുടുംബാംഗങ്ങൾക്കുമായിരുന്നു പരിപാടി. രണ്ടായിരത്തോളം കുട്ടികളാണ് സൗദിയിൽനിന്ന് ആദ്യറൗണ്ടിൽ മത്സരിച്ചത്. റിയാദ്, ജിദ്ദ, ദമ്മാം പ്രവിശ്യകളിൽനിന്ന് മലർവാടി കേരളയുടെ വെബ്സൈറ്റ് വഴി നേരിട്ടായിരുന്നു മത്സരം. ഒന്നു മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
ആദ്യറൗണ്ടിൽ മത്സരിച്ച 15 ശതമാനം പേർ രണ്ടാം ഘട്ടത്തിലേക്ക് അർഹത നേടി. രണ്ട് ട്രയൽ റൗണ്ടുകൾ, പ്രാഥമിക റൗണ്ട്, രണ്ടാംഘട്ടം തുടങ്ങിയ മത്സരങ്ങൾക്കൊടുവിലാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നത്. ലിറ്റിൽസ്കോളർ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും കുടുംബങ്ങളെയും മലർവാടി സൗദി രക്ഷാധികാരി കെ.എം. ബഷീർ അഭിനന്ദിച്ചു. അറിവിെൻറ പുതിയ ലോകങ്ങൾ കീഴടക്കാനും ഭാവിയെ സ്വയം നിർണയിക്കാനുമുള്ള ആത്മവിശ്വാസവും കരുത്തും നേടിയെടുക്കാനും ഇത്തരം മത്സരങ്ങൾ സഹായമാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്നവർക്കും ഓരോ പ്രവിശ്യയിൽനിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കും സമ്മാനങ്ങൾ നൽകുമെന്ന് മലർവാടി പ്രവിശ്യാ കോഒാഡിനേറ്റർമാരായ നജ്മുദ്ദീൻ, സാജിദ് അഹ്മദ്, അഷ്റഫ് കൊടിഞ്ഞി എന്നിവർ അറിയിച്ചു. രണ്ടാംഘട്ട മത്സരത്തിെൻറ വിജയികളെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും ഗ്രാൻഡ് ഫിനാലെ തീയതി പിന്നീട് അറിയിക്കുമെന്നും മലർവാടി ലിറ്റിൽസ്കോളർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.