??????? ????? ??????????? ????????? ??????????? ??????? ???????? ????

സ്​ക​​ൂൾ മാനേജ്മെൻറ് കമ്മിറ്റി പിരിച്ചുവിട്ടത് മുന്നറിയിപ്പ് ഇല്ലാതെ-അഡ്വ. ഷംസുദ്ദീൻ

ജിദ്ദ: കാരണം കാണിക്കൽ നോട്ടീസോ മുന്നറിയിപ്പോ ഇല്ലാതെയാണ്​ ഇന്ത്യൻ സ്​കൂൾ മാനേജ്​മ​െൻറ്​ കമ്മിറ്റി പിരിച്ചുവിട്ടതെന്ന്​ ചെയർമാൻ അഡ്വ. ഷംസുദ്ദീൻ. എംബസിയുടെ നിർദ്ദേശത്തി​െൻറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം കമ്മിറ്റി പിരിച്ചുവിട്ടത്. പിരിച്ചുവിടൽ നോട്ടീസിൽ കാരണമൊന്നും കാണിച്ചിട്ടില്ല. പ്രിൻസിപ്പലിന് വിരമിക്കേണ്ട പ്രായമായതിനാൽ ജൂലൈ 30നു വിരമിക്കണമെന്നും എംബസിക്ക് വിശ്വാസം നഷ്​ടപ്പെട്ടത് കൊണ്ട് കമ്മിറ്റി പിരിച്ചു വിടണമെന്നുമായിരുന്നു മന്ത്രാലയത്തി​​െൻറ നോട്ടീസ് എന്ന്​ മാനേജ്​മ​െൻറ്​ കമ്മിറ്റി പ്രതിനിധികൾ വിശദീകരണയോഗത്തിൽ സൂചിപ്പിച്ചു.
സ്കൂളിന് വേണ്ടി മുൻ കമ്മിറ്റി പുതിയ കെട്ടിടം എടുത്തതുമായി ബന്ധപ്പെട്ട് ഒരു കേസ് നടക്കുന്നുണ്ട്. കെട്ടിടം എടുത്തതി​​െൻറ ഉത്തരവാദിത്തം ചാർത്തി പ്രിൻസിപ്പൽ സയ്യിദ് മസൂദ് അഹമ്മദിനെ പുറത്താക്കാൻ ഹയർ ബോർഡ് മാനേജ്മ​െൻറ്​ കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു. കെട്ടിടം എടുത്തത് അന്നത്തെ മാനേജ്‌മ​െൻറ്​ കമ്മിറ്റിയുടെ തീരുമാനപ്രകാരം ആയതിനാൽ ഇതിനോട്​ കമ്മിറ്റി വിയോജിച്ചു. പക്ഷെ ഹയർ ബോർഡി​​െൻറ തീരുമാനം ആയതിനാൽ അത് അംഗീകരിക്കാൻ ബാധ്യസ്ഥരായിരുന്നു. സ്കൂൾ താൽപര്യം കണക്കിലെടുത്ത്​, വേനൽ അവധി കഴിഞ്ഞ് മൂന്ന് മാസം കൊണ്ട് കൃത്യമായ അധികാര കൈമാറ്റം നടത്തിയ ശേഷം നവംബർ 30 ന് അദ്ദേഹത്തെ ഒഴിവാക്കാമെന്ന് കമ്മിറ്റി ഹയർ ബോർഡിനെ അറിയിച്ചു.

1990 മുതലുള്ള ബോയ്‌സ് സെക്ഷൻ കെട്ടിടത്തി​​െൻറ കേസിൽ വിധി വന്ന് 32 ദശലക്ഷം സൗദി റിയാൽ സ്കൂളിന് നഷ്​ടമായിരുന്നു. ആ കേസ് അന്വേഷിക്കണമെന്ന് മാനേജ്‌മ​െൻറ്​ കമ്മിറ്റി ഹയർബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ഹയർ ബോർഡ് കമ്മിറ്റിയെ പുറത്താക്കിയതെന്നും ഷംസുദ്ദീൻ വിശദീകരിച്ചു.

മന്ത്രാലയം ചാർട്ടർ പ്രകാരം കമ്മിറ്റിയെ പിരിച്ചു വിടണമെങ്കിൽ ഒരു എൻക്വയറി കമ്മിറ്റി രൂപീകരിച്ച്​, അതി​​െൻറ റിപ്പോർട്ട് പ്രകാരമായിരിക്കണം തുടർന്നുള്ള നടപടികളെന്ന്​ മുൻ ചെയർമാൻ ഇക്‌ബാൽ പൊക്കുന്ന് പറഞ്ഞു. അവയൊന്നും പാലിച്ചിട്ടില്ല. സ്കൂൾ അവധിയായ ഒരു ദിവസം രക്ഷിതാക്കളിൽ ഭൂരിഭാഗവും നാട്ടിൽ പോയ സമയത്ത് പിരിച്ചു വിടുകയായിരുന്നു. ഇത് മാനേജ്‌മ​െൻറ്​ കമ്മിറ്റിയുടെ മാത്രമല്ല അവരെ തെരഞ്ഞെടുത്ത രക്ഷിതാക്കളുടെയും അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗദിയിലും ഇന്ത്യയിലുമുള്ള അധികൃതരെ ബന്ധപ്പെടുമെന്നും എം.പി മാരെയും മന്ത്രിമാരെയും കണ്ട് ഈ വിഷയത്തി​​െൻറ പ്രാധാന്യം ബോധ്യപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ പാർലമ​െൻറിൽ വിഷയം അവതരിപ്പിക്കാൻ എം.പിമാരോട് അഭ്യർഥിക്കുമെന്നും യോഗം അഭിപ്രായ​െപ്പട്ടു.
കമ്മിറ്റി അംഗം മാജിദ് സിദ്ദിഖി, മുൻ ചെയർമാൻ സലാഹ് കാരാടൻ, മുൻ മാനേജ്‌മ​െൻറ്​ കമ്മിറ്റി അംഗങ്ങളായ അബ്്ദുൽ ഖാലിഖ്, ഡോ: അഷ്‌ഫാഖ്​ മണിയാർ, അലുംനി പ്രതിനിധി അസീം സീഷാൻ, രക്ഷിതാക്കളുടെ പ്രതിനിധികളായ മുഹമ്മദ് ബൈജു, അബ്്ദുൽ അസീസ് തങ്കയത്തിൽ, ഡോ: മുഹമ്മദ് ഫൈസൽ, സജീർ, ആത്തിഫ് ഖാൻ, അബ്്ദുൽ ഫത്താഹ്, സാബിർ, അബ്​ദുൽ റഷീദ്, വിവിധ സംഘടനാ ഭാരവാഹികളായ കെ.ടി.എ മുനീർ, വി.കെ റഉൗഫ്, അഹമ്മദ് പാളയാട്ട്, പി.പി റഹീം, യൂസുഫലി മുഹമ്മദ്, റിഷാദ് അലവി, റോഷൻ മുസ്തഫ, അൽതാഫ് ഹുസൈൻ, അബൂബക്കർ അരിമ്പ്ര എന്നിവർ സംസാരിച്ചു.

Tags:    
News Summary - school -saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.