യാംബു: സൗദിയിൽ 12 വയസിൽ താഴെയുള്ള വിദ്യാർഥികളുടെ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നത് നീട്ടിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ മാസം 31ന് പ്രാഥമിക വിദ്യാലയങ്ങളും നഴ്‌സറി സ്‌കൂളുകളും തുറന്നു പ്രവർത്തിക്കാൻ നേരത്തെ നിശ്ചയിച്ച തീരുമാനമാണ് കോവിഡ് വ്യാപനത്തിന് പൂർണശമനം വരാത്ത പശ്ചാത്തലത്തിൽ ഉടൻ നടപ്പാക്കേെണ്ടന്ന് തീർപ്പിലെത്തിയത്.
കുട്ടികളുടെ ആരോഗ്യ സുരക്ഷയും സ്‌കൂളുകൾ തുറന്നാൽ കാര്യങ്ങൾ എങ്ങനെ ആവുമെന്ന ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള കാലതാമസവും കണക്കിലെടുത്താണ് തുറക്കാനുള്ള തീയതി ഇനിയും നീട്ടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 'മദ്റസത്തീ' എന്ന പ്ലാറ്റ്ഫോമിലൂടെ പ്രാഥമിക വിഭാഗത്തിെൻറയും 'റൗദത്തീ' പ്ലാറ്റ്ഫോമിലൂടെ നഴ്‌സറി വിഭാഗത്തിെൻറയും ഓൺലൈൻ പഠനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളിൽ ഇൻറർമീഡിയറ്റ്, സെക്കൻഡറി, സർവകലാശാല തലങ്ങളിൽ ആഗസ്റ്റ് 29 മുതൽ ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. രാജ്യത്തുള്ള സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് മാത്രമാണ് ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ അനുവാദം നൽകിയിരുന്നത്. പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അംഗീകരിച്ച ആരോഗ്യ മുൻകരുതലുകളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനങ്ങളിൽ എത്തേണ്ടതെന്നും നേരത്തേ നിഷ്‌കർഷിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.