ജിദ്ദ: ഇൗമാസം 29ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനിരിക്കെ സ്കൂളുകളിലും കോളജുകളിലും കോവിഡ് തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഹമദ് ആലുശൈഖ് പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിൻ രണ്ടു ഡോസ് എടുത്തവരെ മാത്രമേ സർവകലാശാലകളിലും സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻറർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകളിലും പ്രവേശിപ്പിക്കൂ.
12 മുതൽ മുകളിലോട്ട് പ്രായമുള്ള നിശ്ചിത ഡോസ് വാക്സിനേഷൻ നടത്തിയവർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ പ്രൈമറി സ്കൂളുകൾ ഇൗ ഘട്ടത്തിൽ തുറക്കില്ല. ഒക്ടോബർ 30 വരെയും 'എെൻറ സ്കൂൾ' എന്ന ഒാൺലൈൻ പ്ലാറ്റ്ഫോമിലൂടെയായിരിക്കും പ്രാഥമിക വിദ്യാലയങ്ങളുടെ ക്ലാസുകൾ നടക്കുക. ഇൗ ഒാൺലൈൻ ക്ലാസുകൾ എല്ലാ ദിവസവും വൈകീട്ട് 3.30 മുതൽ രാത്രി ഏഴ് വരെയായിരിക്കും.
പ്രൈമറി, കിൻറർഗാർട്ടൻ സ്കൂളുകൾ തുറക്കേണ്ടതില്ലെന്നും ഒാൺലൈൻ ക്ലാസുകൾ നടത്തിയാൽ മതിയെന്നുമുള്ള തീരുമാനം രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. വാക്സിൻ രണ്ട് ഡോസ് എടുക്കാത്ത 12 വയസ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാകാൻ അനുമതിയില്ല. ഇൗ നിബന്ധനകളെല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷക്കാെണന്നും മന്ത്രി കൂട്ടിച്ചേർത്തു.
12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾ വാക്സിനെടുത്തില്ലെങ്കിൽ ഹാജർ ലഭിക്കില്ല. രണ്ട് ഡോസ് വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ ആവശ്യമായ തീരുമാനങ്ങളെടുക്കും.
സ്കൂളുകളുടെ പ്രവർത്തനം സാമൂഹിക അകലം പാലിച്ചാണോയെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംഘമുണ്ടാകും. സ്കൂളുകളിലെ പ്രഭാത അസംബ്ലി ഉണ്ടാകില്ല. ക്ലാസുകളിൽ രണ്ടോ, അതിലധികമോ കോവിഡ് കേസുകൾ കണ്ടെത്തിയാൽ സ്കൂൾ താൽക്കാലികമായി അടക്കും.
ഒരു ക്ലാസിൽ വിദ്യാർഥികൾക്കിടയിൽ കോവിഡ് ലക്ഷണം കണ്ടാൽ 10 ദിവസത്തേക്ക് ക്ലാസ് അടച്ചിടും. പഠനം 'എെൻറ സ്കൂൾ' എന്ന ആപ്ലിക്കേഷനിലൂടെയായിരിക്കും. കുട്ടികളുടെയും കുടുംബത്തിെൻറയും സമൂഹത്തിെൻറയും സുരക്ഷക്കായി കുട്ടികൾക്ക് വാക്സിൻ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധചെലുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.