സയൻസ് ഇന്ത്യ ഫോറം സയൻസ് ഗാല അവാർഡ് നേടിയ പ്രതിഭകൾ

സയൻസ് ഇന്ത്യ ഫോറം സയൻസ് ഗാല അവാർഡുകൾ വിതരണം ചെയ്തു

റിയാദ്: സയൻസ് ഇന്ത്യ ഫോറം സൗദി മധ്യപ്രവിശ്യ ചാപ്‌റ്റർ സയൻസ് ഗാല അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ റിയാദിലെ എംബസി ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ വേളയിൽ വർണാഭമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇന്ത്യയുടെ 75 വർഷത്തെ നേട്ടങ്ങൾ വരച്ചുകാണിക്കുന്ന ദൃശ്യ പ്രദർശനം, ശാസ്ത്ര സാങ്കേതികരംഗത്തെ 75 വർഷത്തെ പ്രധാന നേട്ടങ്ങളുടെ ദൃശ്യ പ്രദർശനം എന്നിവ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.

ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ​യി​ൽ എ-​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ

ചടങ്ങിൽ മുഖ്യാതിഥികളായി ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ എം.ആർ. സജീവ്, പൊളിറ്റിക്കൽ-എജുക്കേഷൻ സെക്കൻഡ് സെക്രട്ടറി മുഹമ്മദ് ഷബീർ എന്നിവർ പങ്കെടുത്തു. അബ്ദുല്ല അൽഹാജിരി (ഹിക്മ ഫാർമസ്യൂട്ടിക്കൽസ്) മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ, സയൻസ് ഫോറം നാഷനൽ പ്രസിഡന്റ് ബിജു മുല്ലശ്ശേരി, നാഷനൽ സെക്രട്ടറി പി. ജയകൃഷ്ണൻ, ശാസ്ത്രപ്രതിഭ എക്സാം നാഷനൽ കോഓഡിനേറ്റർ പത്മിനി യു. നായർ, റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഡോ. റമിത, ചാപ്റ്റർ ജോയന്റ് സെക്രട്ടറി ഡോ. സുന്ദർ രാമലിംഗം, പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹിക പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് തുടങ്ങിയവർ സംസാരിച്ചു.

ചാലിനി സുന്ദർ ചടങ്ങിൽ അവതാരകയായി.സ്വാതന്ത്ര്യ സമരത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്തിൽനിന്നുള്ള അതികായന്മാരുടെ സംഭാവനകളെ വിശദമാക്കുന്ന സയൻസ് ഇന്ത്യ സ്പെഷൽ പബ്ലിഷ് ചെയ്ത 'ദി അൺസങ് വാരിയേഴ്സ് ഓഫ് സ്വതന്ത്രത' എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ആർ. സജീവ് നിർവഹിച്ചു. സയൻസ് ഇന്ത്യ ഫോറം മിഡിലീസ്റ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2021-22 വർഷത്തിൽ നടത്തിയ സയൻസ് ടാലന്റ് സെർച് പരീക്ഷയിൽ വിജയികളായി അഞ്ചു ശാസ്ത്രപ്രതിഭകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ജിബ്രാൻ ഇഷ്തിയാഖ് (മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ, റിയാദ്), എം.ബി. നിരഞ്ജന (ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ, റിയാദ്), ഇനിയൻ ശിവകുമാർ (ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ, റിയാദ്), മഹേശ്വരി (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്), തീർഥ ഹരി (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ) എന്നിവരാണ് ശാസ്ത്രപ്രതിഭകളായത്. ഇവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണംചെയ്തു.

കൂടാതെ, വിവിധ സ്കൂളുകളിൽനിന്നും എ-പ്ലസ് കാറ്റഗറിയിൽ മുന്നിലെത്തിയ ഒമ്പതോളം കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വർഷംതോറും നടത്തിവരുന്ന നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ ജേതാക്കളായ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ ടീമുകളെയും ചടങ്ങിൽ അനുമോദിച്ചു. ഒന്നാംസ്ഥാനം നേടിയ ടീമുകളുടെ റിസർച് പ്രോജക്ട് സദസ്സിൽ അവതരിപ്പിച്ചു. 2022 വർഷത്തിലെ ലോക പരിസ്ഥിതിദിന മത്സരങ്ങളിലെ വിജയികളെയും യോഗദിന മത്സരങ്ങളിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.

Tags:    
News Summary - Science India Forum presented Science Gala Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.